April 29, 2024

എടവക ‘ ഗ്രാമദീപ്തി മനുഷ്യ വിഭവ വികസന കേന്ദ്രം(GHRDC) ഉദ്ഘാടനം ചെയ്തു.

0
Img 20190304 155846
മാനന്തവാടി: 
ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘം, ക്ഷീരകർഷകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നൽകുന്ന സേവനങ്ങൾ വിപുലപ്പെടുത്തുന്നതിനും, സംഘത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയും ലക്ഷ്യമാക്കി ആരംഭിച്ച  ഗ്രാമദീപ്തി മനുഷ്യ വിഭവ വികസന കേന്ദ്രം(GHRDC) എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് എച്ച്. ബി പ്രദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആഷ മെജോ മുഖ്യ പ്രഭാഷണം നടത്തി. എം. മധുസൂദനൻ, ത്രേസ്യ. എ. എ, കെ. എം. അഗസ്റ്റിൻ, തോമസ്. പി. വി, പി. കെ. ജയപ്രകാശ് പ്രസംഗിച്ചു. 
         ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾ, ബാങ്ക് വായ്പകൾ ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ, പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിലുമുള്ള  പങ്കാളിത്തം, ഇതര സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് നടത്തുന്ന കർഷക ക്ഷേമപദ്ധതികൾ, മാനസിക ആരോഗ്യ പരിശീലനങ്ങൾ, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങൾ, കരിയർ ഗൈഡൻസ് ക്ലാസ്സുകൾ, സ്കിൽ ഡവലപ്മെന്റ് പരിശീലനങ്ങൾ എന്നിവയെല്ലാം ഗ്രാമദീപ്തി മനുഷ്യ വിഭവ വികസന കേന്ദ്രം വഴി നടപ്പിലാക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ഷീരസംഘം കോൺഫറൻസ് ഹാളിൽ വെച്ച്  മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റിന്റെ സഹകരണത്തോടെ, ഫാഷൻ ടെക്നോളജി,ഷിപ്പിംഗ് ലോജിസ്റ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ മേഖലകളിൽ  കരിയർ ഗൈഡൻസ് ക്ലാസ്സുകളും സംഘടിപ്പിച്ചു. കോഴിക്കോട് അക്കാദമി ഓഫ് ഫാഷൻ ടെക്‌നോളജി ഡയറക്ടർ ഷെമിന ശശികുമാർ, മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ് ഫാക്കൽറ്റി വിപിൻ തോമസ് ക്ലാസ്സെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *