April 28, 2024

റാഷിദിനെ ചികിത്സക്കായി സുരക്ഷിതമായി കോഴിക്കോട്ടെത്തിച്ചു: നന്ദി അറിയിച്ച് കുടുംബം.

0
Img 20190920 Wa0532.jpg
കൽപ്പറ്റ: ബാംഗ്ളൂരുവിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ കമ്പളക്കാട് സ്വദേശി റാഷിദിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് എത്തിച്ചു. ഉച്ചകഴിഞ്ഞ് 2.30 ന് പുറപ്പെട്ട ആംബുലൻസ്   രാത്രി 9.40 ന് മൈത്ര ആശുപത്രിയിലെത്തിച്ചു. റാഷിദിനെയും കൊണ്ടുള്ള ഐ.സി.യു. ആംബുലൻസ് അടക്കമുള്ള വാഹനവ്യൂഹത്തിന് പോലീസും നാട്ടുകാരും വഴി നീളെ സൗകര്യമൊരുക്കിയിരുന്നു. കുടുംബം സോഷ്യൽ മീഡിയ വഴി എല്ലാവർക്കും നന്ദി അറിയിച്ചു. 

അൽഹംദുലില്ലാഹ് ??
ഇപ്പോൾ മൈത്ര ഹോസ്പിറ്റലിൽ 
സമയം 9.55.pm.മണിക്ക് തന്നെ എത്തി… ?
ഞങ്ങളുടെ പോന്നു മോനെ 
ഇവിടെ എത്തിക്കാൻ വഴിഒരുക്കിയ 
കർണാടകത്തിലെ കേരളത്തിലെ  ട്രോ മാകെയർ വളണ്ടിയെർസ്‌, കേരളത്തിലെയും കർണാടകത്തിലേയും പോലീസ് ഉദ്യോഗസ്ഥർ നല്ലവരായ നാട്ടുകാർ 
ഡ്രൈവർമാർ  വാട്സാപ്പ് കൂട്ടായ്മ കൾ സുഹൃത്തുക്കൾ അങ്ങനെ എല്ലാവരോടും തീരാത്ത നന്ദി.. 
മോന്റെ ജീവൻ നില നിർത്താനുള്ള പ്രാത്ഥനയിൽ എല്ലാവരും പങ്കുചേരണം എന്ന് 
നന്ദിയോടെ അഭ്യർത്ഥിക്കുന്നു ??മരക്കാട്ട്   ഫാമിലി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *