May 3, 2024

ബത്തേരി മണ്ഡലത്തിൽ റോഡുകളുടെ പുനരുദ്ധാരണത്തിനായി 1.20 കോടി രൂപയുടെ ഭരണാനുമതി.

0
സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തില്‍ തകര്‍ന്നുകിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 1.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു. നെന്മേനി ഗ്രാമപഞ്ചായത്തിലെ എടക്കല്‍ കോളനി-അമ്പലവയല്‍ റോഡിന് അഞ്ച് ലക്ഷം രൂപയും, എടക്കല്‍പാലം-എടക്കല്‍ ഗുഹ പാര്‍ക്കിംഗ് റോഡിന് അഞ്ച് ലക്ഷം രൂപയും, മുത്താച്ചിക്കുനി-ഓടമൂല റോഡിന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ കരിങ്കുറ്റി-അടിവാരം റോഡിനും, മണല്‍വയല്‍-പുറ്റാട് റോ ഡിനും പത്ത് ലക്ഷം രൂപ വീതവും, പൂതാടി ഗ്രാമപഞ്ചായത്തില്‍ നെയ്ക്കുപ്പ-കുരിശ്കവല റോഡിന് പത്ത് ലക്ഷം രൂപ, മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ പുറക്കാടി-പന്നിമുണ്ട റോഡിന് പത്ത് ലക്ഷം രൂപ, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ഗൃഹന്നൂര്‍-കബനിഗിരി റോഡിന് പത്ത് ലക്ഷം രൂപ, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഞണ്ടാംകൊല്ലി കോളനി-ചോരന്‍കൊല്ലി അം ഗന്‍ വാടി റോഡിന് പത്ത് ലക്ഷം രൂപ, കോളൂര്‍-മുത്തങ്ങ റോ ഡിന് പത്ത് ലക്ഷം രൂപ, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ചെറ്റപ്പാലം-മംഗലംകുന്ന്-കോണ്‍വെന്റ് റോഡിന് പത്ത് ലക്ഷം രൂപ, സുല്‍ ത്താന്‍ബത്തേരി നഗരസഭയിലെ പി എം ജോര്‍ജ്-സി ഗോപാലന്‍ ലിങ്ക് റോഡ്, തൊടുവെട്ടി-സന്തോഷ് റോഡ് എന്നിവയ്ക്കായി പത്ത് ലക്ഷം രൂപ വീതം ആകെ 120 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *