May 6, 2024

ലോക്‌സഭ തെരഞ്ഞെടുപ്പ്: വയനാട് ലോക്സഭ മണ്ഡലത്തിൽ ഉച്ചക്ക് ഒന്ന് വരെയുള്ള വോട്ടിങ് ശതമാനം

0
Img 20240426 132726

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് രാവിലെ ഏഴിന് ആരംഭിച്ച് ഉച്ചക്ക് ഒന്ന് പിന്നിട്ടപ്പോൾ 34.80 ശതമാനം വോട്ട് രേഖപ്പെടുത്തി. 509002 പേരാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 34146 പുരുഷന്മാരും 34432 സ്ത്രീകളും ഉൾപ്പടെ 68578 പേരും സുല്‍ത്താന്‍ ബത്തേരിയില്‍ 40530 പുരുഷന്മാരും 40813 സ്ത്രീകളും ഉൾപ്പടെ 81343 സമ്മതിദായകരും. കല്‍പ്പറ്റയില്‍ 35963 പുരുഷന്മാരും, 36893 സ്ത്രീകളും, ഒരു ട്രാൻസ് ജെൻഡർ വോട്ടർ ഉൾപ്പടെ 72857 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.

തിരുവമ്പാടി – 32254 പുരുഷന്മാര്‍,34828 സ്ത്രീകൾ, 1 ട്രാൻസ് ജെൻഡർ, ആകെ 67083 പേർ വോട്ട് രേഖപ്പെടുത്തി. ഏറനാട് – 31464 പുരുഷന്മാര്‍, 32370 സ്ത്രീകള്‍ ഉൾപ്പടെ 63834 പേരും, നിലമ്പൂര്‍- 36851 പുരുഷന്മാര്‍, 40476 സ്ത്രീകള്‍, ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉൾപ്പടെ 77328, വണ്ടൂര്‍ – 38068 പുരുഷന്മാര്‍, 39911 സ്ത്രീകളും ഉൾപ്പെടെ 77979 പേരുംവോട്ട് രേഖപ്പെടുത്തി. വയനാട് ലോക്സഭാ മണ്ഡലത്തിൽ ആകെ 509002 പേരാണ് ഇതുവരെ വോട്ട് ചെയ്തത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *