April 29, 2024

വയനാട്ടിലെ പോലീസ് സ്റ്റേഷനുകളിൽ കൊറോണ കേസുകൾ 810 ആയി : കസ്റ്റഡിയിൽ 441 വാഹനങ്ങൾ

0
കൽപ്പറ്റ
 :
 
കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി  പ്രഖ്യാപിച്ച ലോക്ഡൗണും നിരോധനാജ്ഞയും നിര്‍ദ്ദേശങ്ങളും ലംഘിച്ച കുറ്റത്തിന് ഇന്ന് വയനാട് ജില്ലയിൽ 64 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 27 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും 49 വാഹനങ്ങള്‍പിടിച്ചെടുക്കുകയും ചെയ്തതായി ജില്ല പോലീസ് മേധാവി ആർ ഇളങ്കോ അറിയിച്ചു.
മീനങ്ങാടി പുല്‍പ്പള്ളി സ്‌റ്റേഷനില്‍  9, വൈത്തിരി തിരുനെല്ലി സ്‌റ്റേഷനുകളില്‍ 6, പനമരം മാനന്തവാടി സ്‌റ്റേഷനുകളില്‍ 5, കല്‍പ്പറ്റ, ബത്തേരി, അമ്പലവയല്‍, കേണിച്ചിറ എന്നീ സ്‌റ്റേഷനുകളില്‍ 4, പടിഞ്ഞാറത്തറ, തലപ്പുഴ, തൊണ്ടര്‍നാട്  2, മേപ്പാടി കമ്പളക്കാട് എന്നീ സ്‌റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതവുമാണ് രജിസ്റ്റര്‍ ചെയ്തത്. 
ഇതോടെ കൊറോണ വിഷയത്തിൽ  ജില്ലയിൽ മാത്രം  810 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 534 പേരെ അറസ്റ്റ്ചെയ്യുകയും, 441 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *