May 17, 2024

കർശന നിയന്ത്രങ്ങളോടെ തോട്ടങ്ങൾ തുറക്കാൻ സർക്കാർ അനുമതി

0
കർശന നിയന്ത്രങ്ങളോടെ തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി തോട്ടങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകി . 
ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ്

ഉത്തരവ് പുറപ്പെടുവിച്ചു. ലോക്ക് ഡൗണിനെ തുടർന്ന്   തോട്ടങ്ങൾ പൂട്ടിയതോടെ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി വേണമെന്ന് ഐ. എൻ. ടി.യു. സി. ഉൾപ്പെടെയുള്ള യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. 


താഴെപ്പറയുന്ന നിബന്ധനകളോടെയാണ്  തോട്ടങ്ങൾ തുറക്കുന്നത് .

തേയില

1. തേയില തോട്ടങ്ങളിൽ കൊളുന്ത് നുള്ളാനും അത് പ്രോസസ് ചെയ്യുന്നതിന് ഫാക്ടറി തുറക്കുന്നതിന് അനുമതി നൽകി.
2. കൊളുന്ത് നുള്ളുന്നതിന് അര ഏക്കറിന് ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാവൂ
3 മസ്റ്ററിങ് പൂർണ്ണമായി ഒഴിവാക്കണം
4. കൊളുന്ത് തൂക്കുന്ന സ്ഥലത്ത് തൊഴിലാളികൾ തമ്മിൽ  എട്ടടി അകലം പാലിയ്ക്കണം.
ഏലത്തോട്ടം
1.ഏലതോട്ടങ്ങളിൽ ജലസേചനം നടത്തുന്നതിനും അത്യാവശ്യ കീടനാശിനി പ്രയോഗവും അനുവദിക്കും
2. ഇതിനായി ഒരു ഏക്കറിൽ ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാവൂ. ഒരു കാരണവശാലുo അതിർത്തി സംസ്ഥാന തൊഴിലാളികളെ നിയോഗിക്കാൻ പാടില്ല.
കാപ്പി
കാപ്പിതോട്ടത്തിൽ ജലസേചനം നടത്തുന്നതിനും കീടനാശിനി പ്രയോഗത്തിനും അനുമതി നൽകുന്നു.
എണ്ണപ്പന
എണ്ണപ്പന പഴം വിളവെടുക്കുന്നതിനും അത് ഫാക്ടറിയിൽ പ്രോസസ് ചെയ്യുന്നതിനും അനുമതി നൽകി
2. ഇതിനായി 15  ഏക്കറിന് 4 തൊഴിലാളികളെ മാത്രമേ നിയോഗിക്കാവൂ.
കശുവണ്ടി
കശുവണ്ടി ശേഖരിക്കുന്നതിനും അത് യാർഡിൽ എത്തിക്കുന്നതിനും അനുമതി നൽകി.
2. ഇതിനായി ഒരു ഹെക്ടർ സ്ഥലത്തിന് ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാവൂ.
കോവിഡ് 19 വ്യാപനം തടയുന്നതിന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളതും ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് നിർദ്ദേശിച്ചിട്ടുള്ളതുമായ എല്ലാ നിർദ്ദേശങ്ങളും ക്യത്യമായി പാലിക്കേണ്ടതാണ്.
സർക്കാർ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന തോട്ടങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *