May 18, 2024

പെൺക്കുട്ടികളുടെ കേസിന്റെ നിയമ സഹായം മഹിളാ കോൺഗ്രസ് വഹിക്കും.

0
മാനന്തവാടി. : മുതിരേരിയിൽ രണ്ട് അപമാനിക്കാൻ ശ്രമിക്കുകയും ചോദ്യം ചെയ്ത പിതാവിനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പെൺക്കുട്ടികളുടെ കേസിന്റെ നിയമസഹായം 

 മഹിളാ കോൺഗ്രസ് വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

   മുതിരേരിയിൽ  വീടിനടുത്തുള്ള പുഴയിലെ  കുളിക്കടവിൽ   കുളിച്ച് കൊണ്ടിരുന്നപ്പോൾ 5 ചെറുപ്പക്കാർ പുഴയുടെ അക്കരെ നിന്നു കൊണ്ട് അശ്ലീല വാക്കുകൾ പറഞ്ഞു കമന്റ് അടിക്കുകയും മൊബൈലിൽ ഫോട്ടോ എടുക്കുകയ്യും ചെയ്തു.ഇത് കണ്ട പെൺകുട്ടികൾ ബഹളം വെച്ചു.' അപ്പോൾ രണ്ടു് ചെറുപ്പക്കാർ ഇവരുടെ അടുത്ത് വന്ന് കയ്യിൽ കയറി പിടിക്കുകയ്യും പുറത്ത് പറഞ്ഞാൽ കൊന്ന് കളയും എന്ന് ഭീഷണി പെടുത്തുകയും ചെയ്തു. പെൺകുട്ടികളുടെ കരച്ചിൽ കേട്ട് ഒരു പെൺകുട്ടിയുടെ അച്ചൻ ഓടി വരുകയും ചെറുപ്പക്കാരോട് ചോദിക്കാൻ ചെന്നപ്പോൾ പെൺകുട്ടിയുടെ അച്ചനെ അടിച്ച് പരിക്ക് ഏൽപ്പിക്കുകയും ചെയ്തു. പിതാവിന്റെ ഒരു പല്ല് കൊഴിഞ്ഞു പോകു കയും രണ്ട് പല്ല് ഇളകി കണ്ണും മുഖവും നീര് വെയ്ക്കുകയും ചെയ്തു ഇത് കണ്ട് കുട്ടിയുടെ സഹോദരൻ  ഓടിവരുന്നത് കണ്ടപ്പോൾ ചെറുപ്പക്കാർ സ്ഥലത്തു നിന്ന് രക്ഷപെട്ടു കളഞ്ഞു.പിതാവ്  അശുപത്രിയിൽ അഡ്മിറ്റ് ആയി ചികിൽസിച്ചിട്ടുള്ളതാണ്‌  സ്റ്റേയിറ്റ്മെന്റ് എടുക്കാൻ വന്ന പോലിസ് പിതാവിനോട് മോശമായി പെരുമാറുകയും മൊഴി മാറ്റി പറയണമെന്നും പറഞ്ഞു. പെൺകുട്ടി മാനന്തവാടി പോലിസ് സ്റ്റേഷനിൽ നേരിട്ട് പോയി എസ് ഐയോട് പരാതി പറഞ്ഞപ്പോൾ കുട്ടി ഇതൊന്നും പറയരുത് പറഞ്ഞാൽ കുട്ടിക്ക് മോശമാണ് ഭാവി തകരും എന്നൊക്കെ പറഞ്ഞ് മാനസികമായി തളർത്തുകയും  പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ പൂർണമായി ചേർക്കാതെ  എഫ് ഐ .ആർ ഇട്ടിട്ടുള്ളതുമാണ് . വിദ്യാർത്ഥിയായ പെൺകുട്ടി കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം .പെൺകുട്ടിക്കും കുടുംബത്തിനും വേണ്ട നിയമസഹായം അടക്കം ചെയ്യാൻ  വയനാട് ജില്ല മഹിള കോൺഗ്രസ് കമ്മറ്റി ഉണ്ട് എന്നും കേസ് മഹിള കോൺഗ്രസ് ഏറ്റെടുത്ത് പെൺകുട്ടിക്കു നീതി ഉറപ്പാക്കുകയും  ചെയ്യും എന്നും സംസ്ഥാനത്തു സ്ത്രീ സുരക്ഷ ഇല്ലാതായിരിക്കുന്നു എന്നും പ്രതികളെ രക്ഷിക്കാനും കേസ് ഇല്ലാതാക്കാനും 
വയനാട്ടിലെ സിപിഎം എം.എൽ.എ.  മാരും ഇടത് നേതാക്കളും നടത്തുന്ന ശ്രമം പ്രതിരോധിക്കും എന്നും വയനാട് ജില്ല മഹിളാ കോൺഗ്രസ്‌  പ്രസിഡണ്ട് ചിന്നമ്മ ജോസ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *