April 28, 2024

ദേവികയുടെ മരണത്തിന് ഉത്തരവാദി സർക്കാർ : എം.എസ്.എഫ്.

0
Img 20200602 Wa0251.jpg
പനമരം:ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി വളാഞ്ചേരി മങ്കേരിയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി പനമരം ടൗണിൽ പ്രതിഷേധിച്ചു. 
ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന്റെ പോരായ്മകൾ നേരത്തെ തന്നെ എം.എസ്എഫ്  സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.എന്നാൽ സർക്കാർ അതിനോട് മുഖം തിരിക്കുകയാണ് ചെയ്തത്.ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം എം.എസ്.എഫ് കേരളത്തിലെ DDE ഓഫീസുകൾ ഉപരോധിച്ചിരുന്നു.
ഇതിനിടയിലാണ് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് പത്താം ക്ലാസ്സുക്കാരി തീ കൊളുത്തി ആത്മഹത്യ ചെയ്തത്.
പനമരം ടൗണിൽ നടന്ന പ്രതിഷേധ ധർണ്ണ യൂത്ത് ലീഗ് പനമരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാബിർ വരിയിൽ ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം അദ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി അനീസ് ആറുവാൾ സ്വാഗതവും മണ്ഡലം ക്യാമ്പസ്‌ വിംഗ് കൺവീനർ റുമൈസ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *