May 7, 2024

1501 അതിഥി തൊഴിലാളികള്‍ കൂടി സ്വദേശത്തേക്ക് മടങ്ങി

0
    ജില്ലയില്‍ നിന്ന് 1501 അതിഥി തൊഴിലാളികള്‍ കൂടി സ്വദേശത്തേക്ക് മടങ്ങി. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് വെളളിയാഴ്ച്ച ജില്ലയില്‍ നിന്നും യാത്ര തിരിച്ചത്. ജില്ലയില്‍ നിന്നും ബംഗാളിലേക്ക് മടങ്ങുന്ന ആദ്യ സംഘമാണിത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വയനാട് ജില്ലയ്ക്ക് മാത്രമായി അനുവദിച്ച ശ്രമിക് ട്രെയിനിലാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ താമസിച്ചിരുന്ന തൊഴിലാളികളെ  തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി ബസ് മാര്‍ഗ്ഗമാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചത്. സ്വദേശത്തേക്ക് പുറപ്പെട്ട മുഴുവന്‍ തൊഴിലാളികളുടെയും രേഖകള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും നോഡല്‍ ഓഫീസറുമായ പി.എം. ഷൈജു, ജില്ലാ ലേബര്‍ ഓഫീസര്‍ കെ.സുരേഷ്,  എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ചു.ആരോഗ്യപ്രവര്‍ത്തകരുടെ സഹകരണത്തോടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആവശ്യമായ ഭക്ഷണവും വെള്ളവും നല്‍കിയാണ് തൊഴിലാളികളെ യാത്രയാക്കിയത്.
    ജില്ലയില്‍ നിന്നും ഇതുവരെ 2173 അതിഥി തൊഴിലാളികളാണ് സ്വദേശങ്ങളിലേക്ക് മടങ്ങിയത്.  വരും ദിവസങ്ങളില്‍ കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ലഭ്യമാകുന്നതോടെ മടങ്ങാന്‍ സാധിക്കാത്ത അതിഥി തൊഴിലാളികള്‍ക്ക് സൗകര്യം ലഭ്യമാക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *