May 6, 2024

ഗുരുവായൂർ ക്ഷേത്രത്തിലെ തൊഴിൽ നിഷേധത്തിനെതിരെ ഫോട്ടോഗ്രാഫർമാർ ധർണ്ണ നടത്തി

0
42496a3f Ef7a 4c33 B009 E3fd4f5dd8d7.jpg
                          കോവിഡ് – 19  രോഗ വ്യാപനവും അതുമൂലം ലോക്ക് ഡൗൺ  പ്രഖ്യാപിച്ചതോടെ സ്വയം തൊഴിൽ എടുത്തു ജീവിക്കുന്ന ആയിരക്കണക്കിന് ഫോട്ടോഗ്രാഫർമാരെയും വീഡിയോഗ്രാഫർമാരെയും പട്ടിണിയിലാക്കി കൊണ്ട് ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ തൃശൂർ ജില്ലാ ഭരണകൂടത്തിൻ്റെ അനുമതിയോടു കൂടി ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ പുനരാരംഭിച്ചപ്പോൾ വധുവരന്മാർക്കൊപ്പം വരുന്ന ഫോട്ടോഗ്രാഫർമാരെയും വിഡിയോഗ്രാഫര്മാരെയും ഫോട്ടോയെടുക്കാൻ അനുവദിക്കാതെ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ ഫോട്ടോഗ്രാഫർമാർക്ക് മാത്രം അനുവാദം കൊടുത്തതിനു എതിരെയാണ് ധർണ്ണാ സമരം സംഘടിപ്പിച്ചത്. എല്ലാ കോവിഡ് നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് തൊഴിലെടുക്കുന്ന ഞങ്ങൾക്കെതിരെ അശാസ്ത്രീയമായ കാരണങ്ങൾ പറഞ്ഞുകൊണ്ട് ജീവിക്കാനും തൊഴിലെടുക്കാനുമുള്ള ഞങ്ങളുടെ അവകാശത്തെ ഇല്ലാതാക്കരുതു . ഇന്നത്തെ സാഹചര്യത്തിൽ ജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ടുപോകും എന്നറിയാതെ  പകച്ചു നിൽക്കുന്ന ഫോട്ടോഗ്രാഫി മേഖലയിൽ പ്രവൃത്തിക്കുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനത്തിൽ നിന്നും  തൃശൂർ ഭരണ കൂടവും ദേവസ്വം ബോർഡും പിന്മാറണമെന്നും പഴയ രീതിയിൽ തന്നെ ഫോട്ടോയും വിഡിയോയും എടുക്കുന്നതിനുള്ള അവകാശം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു കേരളത്തിലെ  14 ജില്ലാ ഭരണസിരാ കേന്ദ്രങ്ങളിലും ഗുരുവായൂർ ദേവസ്വം ബോർഡ്  ഓഫീസിനു മുമ്പിലും ഇന്നു പ്രധിഷേധ സമരം സങ്കടിപ്പിച്ചു. വയനാട് ജില്ലാ കലക്ട്രേറ്റിനു മുൻപിൽ നടന്ന ധർണ്ണാ സമരം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ.  സി. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി. രാജു അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രെട്ടറി ജോയി ഗ്രെയ്‌സ് ,ജില്ലാ സെക്രെട്ടറി സോമൻ എം.കെ , എൻ രാമാനുജൻ , ജയൻ കോണിക്കാ , ഫൈസൽ മുണ്ടോലി , അനന്ദു ബൽറാം , ഷാജി പോൾ എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *