May 6, 2024

കേരള ബാങ്ക് കുടിശ്ശിക നിവാരണ പദ്ധതി ജൂൺ 30 വരെ

0
കൽപ്പറ്റ: 
നവകേരളം കുടിശ്ശിക നിവാരണ പദ്ധതിയുടെ ഭാഗമായുള്ള വായ്പാ കുടിശ്ശിക നിവാരണ പദ്ധതി ആനുകൂല്യം ജൂൺ 30 വരെ ദീർഘിപ്പിച്ചതായി കേരള ബാങ്ക് കോഴിക്കോട് മേഖലാ ജനറൽ മാനേജർ അറിയിച്ചു.
കേരള ബാങ്കുമായി സംയോജിച്ച കോഴിക്കോട് , വയനാട് ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും  വായ്പ എടുത്ത് വിവിധ കാരണങ്ങളാല്‍ കുടിശ്ശികയായ വായ്പക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഈ പദ്ധതി പ്രകാരം  പലിശയിലും പിഴ പലിശയിലും ഇളവ് നേടി വായ്പാ കുടിശ്ശികയും വായ്പാ കണക്കും അവസാനിപ്പിക്കാവുന്നതാണ്.  
പൂര്‍ണ്ണമായോ , ഭാഗികമായോ കുടിശ്ശികയായ വായ്പക്കാരന്‍ മരണപ്പെട്ട വായ്പകള്‍ , മാരക രോഗം ബാധിച്ച വായ്പക്കാര്‍ , അപകടം മൂലം കിടപ്പിലായവര്‍ , മാതാപിതാക്കളുടെ മരണം മൂലം അവര്‍ എടുത്ത വായ്പകളിലെ ബാധ്യത , പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ , മല്‍സ്യ തൊഴിലാളികള്‍, പ്രളയ ബാധിതരുടെ വായ്പകള്‍, സ്വയം സഹായ സംഘങ്ങള്‍ , ജോയിന്റ് ലൈബലിറ്റി ഗ്രൂപ്പുകള്‍ എന്നിവരുടെ വായ്പകള്‍ക്കെല്ലാം  കുടിശ്ശിക നിവാരണ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. 
കുടിശ്ശികയായിട്ടുള്ള അംഗ സഹകരണ സംഘങ്ങളുടെ വായ്പകളും  പരിഗണിക്കുന്നതാണ്. ആനുകൂല്യങ്ങൾ കുടിശ്ശിക വരുത്തിയ വായ്പക്കാർ പ്രയോജനപ്പെടുത്തണമെന്ന് കേരള ബാങ്ക്, കോഴിക്കോട് റീജിയണൽ ജനറൽ മാനേജർ
കെ പി അജയകുമാർ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *