May 4, 2024

കലിങ്ക് നിർമാണം പൂർത്തിയായപ്പോൾ കാൽ നടപോലും ദുസ്സഹം

0
Img 20200612 Wa0186.jpg
കലിങ്ക്  നിർമാണം പൂർത്തിയായപ്പോൾ കാൽ  നടപോലും ദുസ്സഹം. തവിഞ്ഞാൽ പഞ്ചായത്തിലെ  43-ാം മൈൽ കണ്ണോത്ത് മല റോഡിലെ കാലിങ്കിന്റെ ഇരുഭാഗത്തുമാണ് ഒരു ചെറിയ മഴക്ക്‌ പോലും ചെളിക്കുളമായി മാറുന്നത്. നീണ്ട കാലയളവിനൊടുവിലാണ് 10 ലക്ഷം  മുടക്കി പഞ്ചായത്ത് കലിങ്ക് നിർമ്മിച്ചത്. എന്നാൽ പൊതുജനങ്ങൾക്ക്‌ ഉപയോഗപ്രദമായ രീതിയിൽi പ്രെയോജനപ്പെടുത്താൻ അധികൃതർക്കായില്ല. കലിങ്ക് നിർമാണത്തിന് മുൻപ്   കെ.എസ്. ആർ.ടി.സി.  അടക്കം നിരവധി ബസ് ഇതിലെ ഉണ്ടായിരുന്നു. എന്നാൽ കലിങ്കിന്റെ ഇരുവശത്തും ചെളി കെട്ടികിടക്കുന്നതിനാൽ ബൈക്ക് പോലും ഇതിലെ കടന്നുപോകുന്നില്ല. ഇതുമൂലം കാപ്പാട്ടുമല മേലേ വരയാൽ 
പാലക്കോളി, എടമന, കണ്ണോത്ത് മല… തുടങ്ങിയ പ്രദേശത്തുള്ളവർ വലിയ യാത്ര ദുരിതമാണ് അനുഭവിക്കുന്നത്. നിലവിൽ പുഴയിൽ നിന്നും വാരുന്ന ഉരുളൻ കല്ല് കലിങ്കിന്റെ ഇരുവശവും വഴിമുടക്കി എന്ന രീതിയിൽ നിക്ഷേപിച്ചിട്ടുണ്ട്. മനസ്സുവെച്ചാൽ അഞ്ചോ പത്തോ ടിപ്പർ ക്വാറി വേസ്റ്റ് കൊണ്ട് തൽക്കാലം പ്രശ്നം പരിഹരിക്കാനാവുന്നതേ ഉള്ളു, പക്ഷെ അത് ആര് മനസ്സുവെക്കണം എന്നതാണ് ഇവിടത്തെ പ്രശ്നം. 
ദേവദാസ്, വയനാട് വിഷൻ ,വാളാട് 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *