October 5, 2024

ജില്ലാ ആശുപത്രിയിലെ സേവനങ്ങൾ പൂർവ്വ സ്ഥിതിയിലാക്കണം; സി പി ഐ

0

കൽപറ്റ: ജില്ലാ സർക്കാർ ആശപത്രിയിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെന്ററിന് തടസങ്ങൾ വരാത്ത വിധം ആശുപത്രിയുടെ സേവനങ്ങൾ പൂർവ്വ സ്ഥിതിയിലാക്കണമെന്ന് സി പി ഐ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. കോവിഡ് കെയർ സെന്ററിന്റെ പ്രവർത്തനത്തിനായി ഇവിടെ പ്രവർത്തിച്ചിരുന്ന ചികിത്സാ വിഭാഗങ്ങൾ പൂർണമായും വിവിധ സ്വകാര്യ ആശുപത്രികളിൽ അടക്കം പ്രവർത്തിക്കുകയാണ്. മഴക്കാലം ആരംഭിച്ചിരുക്കുന്ന സാഹചര്യത്തിൽ പലവിധ പകർച്ച വ്യാധികൾ ഉണ്ടാകാനുളള സാധ്യതയും ഉണ്ട്. പലവിധ അസുഖങ്ങളുടെ ചികിത്സകൾ വിവിധ ആശുപത്രികളിൽ നടത്തുന്നത് രോഗികൾക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാക്കും. ജില്ലാ ആശുപത്രിയിൽ കോവിഡ് കെയർ സെന്റർ പ്രവർത്തിക്കുന്നതോടൊപ്പം തന്നെ മറ്റ് ചികിത്സകൾ തുടങ്ങാനുളള കെട്ടിട സൗകര്യങ്ങൾ നിലവലുണ്ട്. ഇവ ഉപയോഗപ്പെടുത്തി മുഴുവൻ ചികിത്സ വിഭാഗങ്ങളും തിരികെ കൊണ്ടുവരണം. ഡോ: അമ്പി ചിറയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി പി സുനീർ, പി കെ മൂർത്തി പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *