May 4, 2024

പുത്തുമലയിലെ മരലേലം: വകുപ്പ് തല അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ

0
കൽപറ്റ: പുത്തുമലയിലെ പ്രളയത്തിൽ അടിഞ്ഞു കൂടിയ മരങ്ങൾ ലേലം ചെയ്തതുമായി ബന്ധപ്പെട്ട് വകുപ്പ് തല അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ .മരങ്ങൾ തിട്ടപ്പെടുത്തിയതു മുതൽ ലേലം ചെയ്ത റവന്യൂ ഉദ്യോഗസ്ഥടക്കം ലേല നടപടികൾ കൃത്യമായി പാലിച്ചിട്ടില്ലെന്നതും, ലേലം സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും സി.പി.ഐ മേപ്പാടി – ചൂരൽമല  ലോക്കൽ സെക്രട്ടറിമാർ  നേരത്തെ തന്നെ വാർത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നു. പ്രത്യക്ഷത്തിൽ 176000 രൂപയ്ക്ക് , ലേലം ചെയ്ത മരങ്ങൾ ലേല പരസ്യപ്രകാരം ലാഭമാണെന്ന് പൊതു മധ്യത്തിൽ തോന്നുമെങ്കിലും, അണിയറയിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. 
ദുരന്തഭൂമിയിൽ, ഒലിച്ചു വന്ന മരങ്ങൾ കേവലമായി തിട്ടപ്പെടുത്തിയ, ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ലേല പരസ്യം വെള്ളാർ മല വില്ലേജ് ഓഫീസിൽ മാത്രം പ്രസിദ്ധപ്പെടുത്തിയ വില്ലേജ് ഓഫീസറും, അതിന് അനുമതി നൽകിയ ഉദ്യോഗസ്ഥരടക്കം ഇതിന് ഉത്തരവാദിത്വപ്പെട്ടവരാണെന്ന് നേരത്തെ തന്നെ  സി പി ഐ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ആയുധമാക്കുവാൻ ചിലർ ഇത് ബോധപൂർവ്വം ശ്രമിക്കുമ്പോൾ, സി പി ഐ ക്ക് ബാധ്യത നാട്ടിലെ ജനാധിപത്യവിശ്വാസികളോടാണ്.
ഈ മര ലേല മടക്കമുള്ള വിഷയത്തിലെ ഉദ്യോഗസ്ഥരുടെ ഗൂഡാലോചന സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്നതിനു വേണ്ടിയാണ് . ഈ വിഷയത്തിൽ ഇരു വകുപ്പിന്റെയും മന്ത്രിമാർക്കടക്കം വകുപ്പ് തല അന്വേഷണങ്ങൾ ആവശ്യപ്പെട്ട് പരാതി നൽകുമെന്നും, സി പി ഐ മേപ്പാടി – ചൂരൽമല ലോക്കൽ സെക്രട്ടറിമാരായ സഹദേവൻ, പ്രശാന്തൻ തുടങ്ങിയവർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *