May 4, 2024

വായനയുടെ സ്വാതന്ത്ര്യം : പഴശ്ശിയിൽ സംവാദം നടത്തി

0
Img 20200629 Wa0118.jpg
.
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ വായനയുടെ സ്വാതന്ത്ര്യം – അടിയന്തിരാവസ്ഥാ ദിനവും അതിനെത്തുsർന്നുള്ള സംഭവങ്ങളും ഓർമ്മപ്പെടുത്തൽ എന്ന വിഷയം സാംസ്ക്കാരിക പ്രവർത്തകനായ പി.സുരേഷ് ബാബു അവതരിപ്പിച്ചു.ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമായ അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള ഓർമ്മ പുതുക്കൽ, വർത്തമാനകാലത്ത് പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കാനുള്ള പ്രചോദനമാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം .ഗംഗാധരൻ സ്വാഗതമാശംസിച്ചു.കെ.കെ മോഹൻ ദാസ് ,കെ .ആർ .രഘുനാഥൻ, അനിൽകുമാർ എൻ ,അയൂബ് എ.,
ഷിനോജ് വി.പി.തുടങ്ങിയവർ സംസാരിച്ചു'
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *