May 6, 2024

കാട്ടിക്കുളത്തെ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി ആരോപണമുയരുന്നു

0
മാനന്തവാടി: കാട്ടിക്കുളത്തെ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി ആരോപണമുയരുന്നു.കാട്ടിക്കുളത്തെ സ്വകാര്യ €ിനിക്കിലെ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കാട്ടിക്കുളത്തും പരിസര പ്രദേശങ്ങളിലുമായുള്ള നിരവധി പേര്‍ ഇയാളുടെ ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ വയനാട് അതിര്‍ത്തിയിലെ കര്‍ണാടകയിലെ ചെക്ക്‌പോസ്൹ിലും ഇയാള്‍ ജോലി ചെയ്തിരുന്നു. തന്‍മൂലം രണ്ട് സ്ഥലങ്ങളിലുമുള്ള നിരവധി പേര്‍ കടുത്ത ആശങ്കയിലാണുള്ളത്. കര്‍ണാടക ആരോഗ്യ വകുപ്പില്‍ താല്‍ക്കാലിക നിയമനമാണ് ഈ ഡോക്ടറുടേത്. മ൹് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ കോവിഡ് പരിശോധനക്കും ക്വാറന്റൈനും  വിധേയമാകണമെന്നാണ് അധികൃതര്‍ അനുശാസിക്കുന്നത്. എന്നാല്‍ ഡോക്ടറുടെ കാര്യത്തില്‍ ഈ നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്നാണ് ആരോപണം. നാട് മുഴുവന്‍ കോവിഡ് ഭീതിയില്‍ നില്‍ക്കെ ഡോക്ടര്‍ ദിവസവും കാട്ടിക്കുളത്ത് നിന്ന് കര്‍ണാടകയില്‍ പോയി ചെക്ക്‌പോസ്൹് ഡ്യൂട്ടി ചെയ്ത് തിരിച്ച് വന്നിരുന്നു. രണ്ട് സ്ഥലങ്ങളിലും രോഗികളെയും പരിശോധിച്ചിരുന്നു. കാട്ടിക്കുളത്തെ ഒരു മെഡിക്കല്‍ ഷോപ്പിനോടാനുബന്ധിച്ചുള്ള €ിനിക്കിലാണ് രോഗികളെ പരിശോധിച്ചിരുന്നത്. രാവിലെ €ിനിക്കിലെ പരിശോധനക്കു ശേഷം കര്‍ണാടക ചെക്ക്‌പോസ്൹് ഡ്യൂട്ടിക്കായി പോകും. കാട്ടിക്കുളത്തേക്ക് തിരിച്ച് വന്ന് വൈകീട്ട് വീണ്ടും രോഗികളെ പരിശോധിക്കും. 
 ചെക്ക്‌പോസ്൹് ഡ്യൂട്ടിയുള്ള ഡോക്ടര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെ സ്വകാര്യ പ്രാക്ടീസ് നടത്തിയതും അദേഹത്തെ അതിര്‍ത്തി ചെക്ക്‌പോസ്൹ിലൂടെ ദിവസവും കടത്തിവിട്ടതുമാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്.
 ഡോക്ടര്‍ കുടുംബമടക്കം കാട്ടിക്കുളത്ത് ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. ഡോക്ടര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഡോക്ടറുടെ സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ ആരോഗ്യ വകുപ്പിന് തലവേദനയായിട്ടുണ്ട്. 
കര്‍ണാടകയിലെ വയനാട് അതിര്‍ത്തി ഗ്രാമങ്ങളും കോവിഡ്  ഭീഷണിയിലാണുള്ളത്. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് യാത്രക്കാരെ ബാവലി ചെക്ക്‌പോസ്൹് വഴി കടത്തിവിടുന്നില്ല. ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാണ് ബാവലി  വഴി പ്രവേശനമുള്ളത്. യാത്രക്കാര്‍ക്ക് മുത്തങ്ങ വഴിമാത്രമാണ് യാത്രാ പാസ് അനുവദിക്കുന്നത്. ഇതിനിടയിലാണ് ഡോക്ടറെ തടസമില്ലാതെ ചെക്ക്‌പോസ്൹ിലൂടെ കടത്തിവിട്ടത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *