May 14, 2024

വിജയത്തിളക്കവുമായി കൽപ്പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂൾ: 69 കുട്ടികളില്‍ 65 പേര്‍ക്കും ഡിസ്റ്റിംഗ്ഷൻ

0
Screenshot 2020 07 15 17 18 46 018 Com.miui .gallery.png
.
കല്‍പ്പറ്റ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂളിന് മികച്ച വിജയം. തുടര്‍ച്ചയായ 23 ാം തവണയാണ് നൂറ് ശതമാനം വിജയം നേടുന്നത്. ഇതില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മലയാളം, കണക്ക്, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചു. പി. റിദ എന്ന വിദ്യാര്‍ഥിനി 500 ല്‍ 493 മാര്‍ക്കുമായി ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. പരീക്ഷ എഴുതിയ 69 കുട്ടികളില്‍ 65 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 31 പേര്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്കും ലഭിച്ചു. നാല് പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. വിഷയ ഇനങ്ങളില്‍ അക്‌സ ജോര്‍ജ്, നന്‍ഹ ഫാത്തിമ, ബെനീറ്റ റോയി, പി. റിദ, ദീപ്തി ജോണ്‍ എന്നിവര്‍ മുഴുവന്‍ മാര്‍ക്കും നേടിയത് സ്‌കൂളിന് അഭിമാനമായി. 


  അക്‌സ ജോര്‍ജ്, എസ്.കെ. അമിത, ആന്‍ ജിസ ബേസില്‍, ആന്‍ ലിയ അഭിലാഷ്, ആനി ലിസ ജോര്‍ജ്, അയന ചന്ദ്രന്‍, ബെനിറ്റ റോയ്, ദേവിക രഞ്ജിത്ത്, ദീപ്തി ജോണ്‍, ദുര്‍ഗ കെ. സത്യജിത്ത്, ഐറിന്‍ മേരി ജെയിംസ്, പി. ഖദീജ അഷ്‌റഫ്, പി. കീര്‍ത്തന, കുഷി ലോകേഷ്, മുഹമ്മദ് സിനാന്‍, കെ.പി. നദ സിദ്ദിഖ്, നജ ഫാത്തിമ, നജ്‌ല ജാസ്മിന്‍, പി. റയ, വി. റേയ തനസ്, പി. റിദ, റിനു എല്‍സ റോസ്, റയാന്‍ ജോര്‍ജ്,  എസ്.എസ്. ഇശ്വര്‍, എസ്. സോഹന്‍ സൂര്യ, സാന്ദ്ര മാത്യു, സനിക എച്ച് ജെയ്ന്‍, സൗമ്യ സ്വാമിനാഥന്‍, ശ്രീഹരി അശോക്, തന്‍ഹ ഫാത്തിമ, തെരെസ് ആന്‍. എന്നിവരാണ് 

90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക്  നേടിയത്. 

. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ്, സ്റ്റാഫ്, പിടിഎ എന്നിവര്‍ അഭിനന്ദിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *