May 4, 2024

ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം: പതിറ്റാണ്ടായുളള നിയമയുദ്ധങ്ങളും ജനകീയ പ്രക്ഷോഭങ്ങളും വെറുതെയാകുന്നു

0
കല്‍പറ്റ-കോഴിക്കോടിനെ കര്‍ണാടകയിലെ കൊല്ലേഗലുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കിക്കിട്ടുന്നതിനു ഒരു ദശാബ്ദത്തിലധികമായി നടന്നുവരുന്ന നിയമയുദ്ധങ്ങളും ജനകീയ പ്രക്ഷോഭങ്ങളും വെറുതെയാകുന്നു. മലപ്പുറം-മാനന്തവാടി-ഗോണിക്കുപ്പ-മൈസൂരു ദേശീയപാത പദ്ധതിയുമായി നാഷണല്‍ ഹൈവേ  അതോറിറ്റി മുന്നോട്ടുപോകുന്നതിനെ ദേശീയപാത 766 വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും അടച്ചുപൂട്ടുമെന്നതിന്റെ സൂചനയായാണ് പലരും കാണുന്നത്. 
ദേശീയപാത 766ല രാത്രാനിരോധനവുമായി ബന്ധപ്പെട്ട കേസ് വര്‍ഷങ്ങളായി സുപ്രീം കോടതില്‍ തീര്‍പ്പുകാത്തു കിടക്കുകയാണ്. കേസ് 2019 ഓഗസ്റ്റ് ഏഴിനു പരിഗണിക്കവെ ദേശീയപാത 766 അടച്ചുപൂട്ടാനും ബദല്‍ പാത വികസിപ്പിക്കുന്നതിനുമുള്ള സാധ്യത സുപ്രീം കോടതി ആരായുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ്  ഹൈവേസ് മന്ത്രാലയം ചീഫ് എന്‍ജിനിയര്‍  സൂപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദേശീയപാത 766ലെ രാത്രിയാത്രാനിരോധനം ഹുന്‍സൂര്‍-ഗോണിക്കുപ്പ-കുട്ട-മാനന്തവാടി  റോഡ് ദേശീയപാത നിലവാരത്തില്‍ വികസിപ്പിച്ചു മറികടക്കാമെന്നാണ് അറിയിച്ചത്. ഇതോടെ ദേശീയപാത 766ലെ സമ്പൂര്‍ണ സഞ്ചാരസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരുടെ മനസില്‍ രൂപപ്പെട്ട ആശങ്കയ്ക്കാണ് ഇപ്പോള്‍ വ്യക്തതയായത്. 
ദേശീയപാത അതോറിറ്റി ഭാരത്മാല പദ്ധതിയിലാണ് മലപ്പുറം-മാനന്തവാടി-ഗോണിക്കുപ്പ-മൈസൂരു ദേശീയപാത വിഭാവനം ചെയ്തിരിക്കുന്നത്. 266 കിലോമീറ്ററാണ് നിര്‍ദിഷ്ട പാതയുടെ ദൈര്‍ഘ്യം. ഇതില്‍ 123 കിലോമീറ്റര്‍ കര്‍ണാടകയിലും 143 കിലോമീറ്റര്‍ കേരലത്തിലുമാണ്. 
മലപ്പുറം-മൈസൂരു ദേശീയപാത എന്‍.എച്ച് 766നു ഒരുതരത്തിലും പകരമാകില്ലെന്നു നീലഗിരി-വയനാട് നാഷണല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ.ടി.എം.റഷീദ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാതകളില്‍ ഒന്നാണ് കോഴിക്കോടുനിന്നു ബത്തേരി വഴി മൈസൂരുവിലേക്കുള്ളത്. ഏഴു നൂറ്റാണ്ടുകള്‍ മുമ്പ് ജൈനര്‍ ഗതാഗതത്തിനു ഉപയോഗിച്ചതും പില്‍ക്കാലത്തു ടിപ്പുസുല്‍ത്താന്‍ വികസിപ്പിച്ചതുമായ കാട്ടുവഴിയാണ് ഇന്നത്തെ ദേശീയപാത 766. കേരളത്തില്‍നിന്നുള്ള കെ.പി.ഉണ്ണികൃഷ്ണന്‍ വി.പി.സിംഗ് സര്‍ക്കാരില്‍ ഉപരിതല ഗതാഗതമന്ത്രിയായിരിക്കെയാണ് കോഴിക്കോട്-കൊല്ലേഗല്‍ റോഡിനു ദേശീയപാത പദവിയായത്. ബന്ദിപ്പുര കടുവാസങ്കേതത്തിലുടെ കടന്നുപോകുന്ന പാതയില്‍ വന്യജീവികളുടെ സുരക്ഷ മുന്‍നിര്‍ത്തി 2009 ജൂണിലാണ് അന്നത്തെ ചാമരാജ്‌നഗര്‍ ഡപ്യൂട്ടി കമ്മീഷണര്‍ രാത്രിയാത്രനിരോധനം പ്രാബല്യത്തിലാക്കിയത്. ഇതിനെതിരായ ഹരജികള്‍ 2010ല്‍ കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. തുടര്‍ന്നു കേരള സര്‍ക്കാരും  ആക്ഷന്‍ കമ്മിറ്റിയും മറ്റും സമര്‍പ്പിച്ച ഹരജികളാണ് സൂപ്രീംകോടതിയിലുള്ളത്. മലപ്പുറത്തു നിന്ന് മൈസൂരുവിലേക്കുള്ള എളുപ്പവഴി  ദേശീയപാത 766 തന്നെയാണ്. ഇതിനു പകരമായി  മൈസൂരുവില്‍നിന്നു മാനന്തവാടി, കല്‍പറ്റ, തിരുവമ്പാടി, കൊടുവള്ളി നിയോജകമണ്ഡലങ്ങളിലെ ഉള്‍പ്രദേശങ്ങളിലൂടെ മലപ്പുറത്തേക്ക് ദേശീയപാത നിര്‍മിക്കാനുള്ള നീക്കത്തിനു പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളാണെന്നും റഷീദ് പറഞ്ഞു. ബന്ദിപ്പുര വനമേഖലയില്‍ മേല്‍പ്പാലങ്ങളും ജൈവപാലങ്ങളും നിര്‍മിച്ചോ നാറ്റ്പാക് പഠനം നടത്തി ശിപാര്‍ശ ചെയ്ത വള്ളുവാടി-ചിക്കബര്‍ഗി ബൈപാസ് യാഥാര്‍ഥ്യമാക്കിയോ ആണ് ദേശീയപാത 766ലെ രാത്രിയാത്രാനിരോധനപ്രശ്‌നം പരിഹരിക്കേണ്ടതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാടിനെക്കുറിച്ചും കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട, നഞ്ചന്‍ഗോഡ് തുടങ്ങിയ പ്രദേശങ്ങളെക്കുറിച്ചും ധാരണയില്ലാത്തവരാണ് മലപ്പുറം-മൈസൂരു നാഷണല്‍ ഹൈവേ നിര്‍ദേശിച്ചതെന്നു കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ പറഞ്ഞു. ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *