ഗ്രാമീണ കാര്‍ഷിക ഗവേഷക സംഗമം ഫെബ്രുവരിയിൽ വയനാട്ടിൽ
എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെയും കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പിന്‍റേയും സംയുക്താഭിമുഖ്യത്തില്‍ 2021 ഫെബ്രുവരിയില്‍ ഗ്രാമീണ കാര്‍ഷിക ഗവേഷക സംഗമം സംഘടിപ്പിക്കുന്നു. ഓണ്‍ലൈന്‍ ആയിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാര്‍ഷിക മേഖലയില്‍ പുതുമയാര്‍ന്ന കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ള കര്‍ഷകരെ ഉദ്ദേശിച്ചാണ് ഈ ഓണ്‍ലൈന്‍ ഗവേഷക സംഗമം നടത്തുന്നത്. പുതുമയാര്‍ന്ന കൃഷിരീതികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, മൂല്യവര്‍ദ്ധിത രീതികള്‍, വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കല്‍ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് ഈ ഗവേഷണ സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പ്പര്യമുള്ള കര്‍ഷകര്‍ തങ്ങളുടെ കണ്ടെത്തലുകളെപ്പറ്റിയുള്ള ഒരു ലഘുവിവരണം , കണ്ടു പിടിത്തത്തിന്‍റെ/ഉപകരണങ്ങളുടെ ഫോട്ടോ എന്നിവയും വ്യക്തിവിവരങ്ങളും എന്നിവ സഹിതമുള്ള അപേക്ഷ, എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം, പുത്തൂര്‍വയല്‍ പി. ഓ., വയനാട്- 673577 എന്ന വിലാസത്തില്‍ അയക്കേതാണ്. കൂടാതെڔൃശാരമയര2021@ഴാമശഹ.രീാ,ڔറശൃലരീൃേ@ാൃളൈരമയര.ൃലെ.ശിڔഎന്ന മെയിലിലേക്കും അയക്കാവുന്നതാണ്.
ഒരു വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന മൂല്യനിര്‍ണ്ണയത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഓണ്‍ലൈന്‍ ഗവേഷണ സംഗമത്തിലേക്കുള്ള കര്‍ഷകരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് അവരവരുടെ കുപിടിത്തങ്ങളെക്കുറിച്ച് വിവരിക്കുവാന്‍ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുന്നതായിരിക്കും. കൂടാതെ ഈ മേഖലയിലുള്ള വിദഗ്ധരുമായുള്ള ആശയവിനിമയവും നടത്താവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 204477, 9388020650 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.



Leave a Reply