May 19, 2024

സംസ്ഥാനത്ത് യു.ഡി.എഫ് – ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ശക്തം: കെ. സുരേന്ദ്രൻ

0
Img 20201204 Wa0308.jpg
കൽപ്പറ്റ : 
 രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ അടക്കം യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ശക്തമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.  കൽപ്പറ്റയിൽ വയനാട് ഡ്രസ്സ് ക്ലബ്ബിൻറെ മീറ്റ് ദി പ്രസ് പരിപാടിയിൽ  മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും ഇത്തവണ വെൽഫെയർ പാർട്ടി കോൺഗ്രസിനായി വോട്ട് പിടിക്കുന്നു. മറ്റിടങ്ങളിൽ തിരിച്ചു കോൺഗ്രസും. ജമാഅത്ത് ഇസ്ലാമിയുമായുള്ള കോൺഗ്രസിന്റെ ബന്ധം രാഹുൽഗാന്ധി തുറന്ന്  പറയണമെന്നും ഇത് ദേശീയ നേതൃത്വം അറിഞ്ഞു കൊണ്ടാണോ എന്ന് വിശദീകരിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജമാഅത്തെ പാർട്ടിക്കുവേണ്ടി കെ പി സി സി പ്രസിഡണ്ട്  മുല്ലപ്പള്ളി രാമചന്ദ്രൻ വോട്ട് പിടിക്കുന്നത് മാധ്യമങ്ങളിൽ എല്ലാവരും കണ്ടതാണ്. യു.ഡി.എഫ് പ്രവർത്തകർ ഒന്നടങ്കം വെൽഫെയർ പാർട്ടിക്ക് വേണ്ടി വോട്ട് ചോദിക്കുന്നു. കെ.സി.ബി.സി അടക്കം  ക്രിസ്തീയ സഭകൾ വെൽഫെയർ പാർട്ടി ക്കെതിരെ മുന്നോട്ട് വന്നിട്ടുണ്ട്. ലൗ ജിഹാദിനെതിരെ ശക്തമായ പ്രതിഷേധം നടക്കുമ്പോഴാണ് കോൺഗ്രസ് ഇവരുമായി ബന്ധം സ്ഥാപിക്കുന്നത്. ക്രിസ്തീയ സമുദായത്തിലുള്ള പെൺകുട്ടികളെ ജമാഅത്തെ ഇസ്ലാമി ലൗ ജിഹാദിൽ  പെടുത്തിയിരിക്കുകയാണ്.
 സി.പി.എമ്മിന്റെ  സ്ഥിതിയും മറ്റൊന്നല്ല. കോൺഗ്രസിനുവേണ്ടി പലയിടങ്ങളിലും മത്സരിക്കുന്നു പോലുമില്ല.  സി.പി.എമ്മും കോൺഗ്രസും അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയം ആണ് നടത്തുന്നത്. വയനാട്ടിലെ മെഡിക്കൽ കോളേജ് പ്രശ്നത്തിൽ കൃത്യമായി മറുപടി പറയുവാൻ ഇരുമുന്നണികൾക്കും ആകുന്നില്ല. സൗജന്യ ഭൂമി കിട്ടിയിട്ടും വയനാട് മെഡിക്കൽ കോളേജ് അവിടെ സ്ഥാപിക്കാതെ ഇരട്ടത്താപ്പ് നയമാണ് സർക്കാർ സ്വീകരിക്കുന്നത്. എൽഡിഎഫ് സർക്കാർ വയനാട്ടുകാരെ  അവഗണിക്കുന്നു. സാമ്പത്തിക താൽപര്യവും അഴിമതിയുമാണ് എൽ.ഡി.എഫ് ഉയർത്തിപ്പിടിക്കുന്നത്. വയനാട്ടിൽ വല്ലപ്പോഴും വന്നുപോകുന്ന രാഹുൽഗാന്ധി ആകട്ടെ വയനാടിന്റെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല. ഇടതു വലതു മുന്നണികളുടെ പ്രവർത്തനങ്ങൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി പറയും എന്നും ദേശീയ ജനാധിപത്യ സഖ്യം ഇത്തവണ വൻ മുന്നേറ്റം നടത്തുമെന്നും കെ .സുരേന്ദ്രൻ പറഞ്ഞു.
   മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇനിയും ആളുകൾ ചോദ്യം ചെയ്യപ്പെടുമെന്നും വമ്പൻ സ്രാവുകൾ പിടിക്കപ്പെടും എന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കെ സുരേന്ദ്രൻ പറഞ്ഞു. യു.ഡി.എഫിനെ തകർച്ച ഈ തെരഞ്ഞെടുപ്പോടെ പൂർണ്ണമാകും കേരളത്തിൽ ഇപ്പോൾ ബി.ജെ.പി.യും എൽ.ഡി.എഫും തമ്മിലാണ് മത്സരം. കണ്ണൂരിലെ  ആന്തൂരിൽ സ്ഥാനാർത്ഥികളെ പോലും നിർത്താതെ എൽ.ഡി.എഫിനെ സഹായിക്കുകയാണ് യു.ഡി.എഫ്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിലാണ് ഇത്തവണ ബി.ജെ.പി മത്സരിക്കുന്നത്. ഊരാളുങ്കൽ പോലുള്ള നിരവധി അഴിമതി  വിഷയങ്ങൾ ആദ്യം ഉയർത്തിക്കൊണ്ടുവന്നത് ബി.ജെ.പിയാണ്. ബിജെപിയുടെ ആവശ്യകത ജനങ്ങൾ മനസ്സിലാക്കി എന്നും വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വൻ വിജയം നേടുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
വയനാട് പ്രസ് ക്ലബ് പ്രസിഡണ്ട് കെ സജീവൻ അധ്യക്ഷത വഹിച്ചു.. ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് സജി ശങ്കർ , കെ സദാനന്ദൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. വി .മുഹമ്മദാലി സ്വാഗതവും ശ്യാം  കുമാർ നന്ദിയും പറഞ്ഞു.
വയനാട് ജില്ലയിൽ എൻ.ഡി.എ യുടെ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും പങ്കെടുത്താണ് കെ സുരേന്ദ്രൻ മടങ്ങുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *