മാനസിക പീഡനം: ക്ഷീരകർഷകർ പ്രക്ഷോഭത്തിലേക്ക്

കൽപ്പറ്റ : കഴിഞ്ഞ ഒരു മാസക്കാലമായി പാലിന് ഫാറ്റ്,റീഡിംഗ്,എസ്.എൻ.എഫ് എന്നിവയില്ലെന്ന് ആരോപിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള ക്ഷീര കർഷകരെ മാനസിക സമ്മർദ്ദം ചെലുത്തുന്നതിനെതിരെ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ക്ഷീരകർഷകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വർഷങ്ങളായി വാകേരി,വരദൂർ,നടവയൽ ,ചിറ്റാലൂർക്കുന്ന് എന്നീ ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന കർഷകരെ കഴിഞ്ഞ ഒരു മാസക്കാലമായി ഇല്ലാത്ത വിഷയങ്ങൾ പറഞ്ഞാണ് മാനസിക പീഡനം നടത്തുന്നതെന്ന് ക്ഷീരകർഷകർ ആരോപിച്ചു. എന്നാൽ ഇത്തരം കാര്യങ്ങൾ ആരോപിച്ചിട്ടും ശരാശരി തങ്ങൾക്ക് നൽകുന്ന 30-35 രൂപ വിലയിൽ നിന്നും 46 രൂപയ്ക്കാണ് പുറമെ വിൽക്കുന്നത്. ഇത്രയും കാലം ഇല്ലാത്ത ഈ വിഷയം മിൽമയിൽ പാൽ അധികമായതിനാലാണെന്ന് മനസ്സിലാക്കുന്നതായി ക്ഷീരകർഷകർ പറയുന്നു . 10 ലിറ്റർ പാൽ കിട്ടുന്ന പശുവിന് കാലിത്തീറ്റ,പുല്ല്,വൈക്കോൽ എന്നിവ നൽകിയാൽ ശരാശരി കിട്ടുന്നത് 58 രൂപയും ചാണകവുമാണ്.ആയതിനാൽ തങ്ങൾക്ക് പാൽ വില കൂട്ടി തരണമെന്നും,തങ്ങളുടെ പ്രശ്നങ്ങളിൽ സർക്കാരും,മിൽമയും ഇടപെടണമെന്നും ക്ഷീരകർഷകർ പറഞ്ഞു.



Leave a Reply