May 16, 2024

കോവിഡിനിടെ നടത്തുന്ന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ശേഖരണം നിര്‍ത്തി വെക്കണം _ കേ വ്യാപാരി വ്യവസായി ഏകോപന സമിതി

0
 കല്‍പ്പറ്റ: ജില്ലാ സാമ്പത്തിക സ്ഥിതിവിവരകണക്ക് വിഭാഗം കോവിഡ്- 19- പകര്‍ച്ചവ്യാധി വ്യാപനം കൂടി കൊണ്ടിരിക്കുന്ന ഈ സമയത്ത് കടകളും വീടുകളും കയറി നടത്തുന്ന സാമ്പത്തിക സ്ഥിതി വിവരണ കണക്ക് ശേഖരണം ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമിതി ആവശ്യപ്പെട്ടു. ഇലക്ട്രോണിക്ക് വിവര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി എസ് സി ഇ ഗവേണ്‍സ് ഇന്ത്യാ ലിമിറ്റഡ് വില്ലേജ് തലത്തില്‍ എന്യൂമറേറ്റര്‍മാരെ വെച്ചാണ് ഫീല്‍ഡ് തല വിവരശേഖരണം നടത്തുന്നത്.- വിവരശേഖരണ സംവിധാനം വളരെയധികം പുരോഗമിച്ച ഇക്കാലത്ത് ഓരോ പൗരന്റെയും വിവരശേഖരണം നടത്താന്‍  മറ്റു മാര്‍ഗ്ഗങ്ങളും സംവിധാനങ്ങളും നിലവിലുള്ളപ്പോള്‍ സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്ന കോവിഡ് സുരക്ഷ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാമ്പത്തിക സ്ഥിതിവിവര കണക്ക് ശേഖരണം നിര്‍ത്തിവെക്കണം. കടകളം വീടുകളും കയറിയിറങ്ങുന്നത് ഒഴിവാക്കാന്‍ പൗരന്റെ ആധാര്‍, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ ആധികാരിക രേഖകള്‍ ഉപയോഗപ്പെടുത്തി സെന്‍സസ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് തയ്യാറാകണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഒ.വി.വര്‍ഗ്ഗീസ്, ട്രഷറര്‍ ഇ.ഹൈദ്രു, കെ.ഉസ്മാന്‍, കെ.ടി.ഇസ്മയില്‍, ഇ.ടി. ബാബു, ഡോ.മാത്യൂ തോമസ്, സാബു അബ്രഹാം, പി.വി. മഹേഷ്, സി.വി.വര്‍ഗ്ഗീസ്, എം.വി.സുരേന്ദ്രന്‍, കമ്പ അബ്ദുള്ള ഹാജി തുടങ്ങിയവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *