May 19, 2024

കബനീ ദളത്തിലെ മാവോയിസ്റ്റ് അംഗം പോലീസിൽ കീഴടങ്ങി

0
കൽപ്പറ്റ : 

മാവോയിസ്റ്റ് അംഗം ആന്ധ്രപ്രദേശിൽ കീഴടങ്ങി. കബനി ദളത്തിലെ അംഗമായ ആന്ധ്ര സ്വദേശി ചൈതന്യ (23) ആണ് പോലീസിൽ കീഴടങ്ങിയത്. ഇവർക്കെതിരെ വയനാട്ടിലും കണ്ണൂരിലും കേസു രണ്ടു  ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു.  കണ്ണൂരിൽ രണ്ട് കേസും  വയനാട്ടിൽ ഒരു കേസുമാണ് നിലവിലുള്ളത്. റിമാൻഡിൽ കഴിയുന്ന ഇയാളെ കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങും. സി എ എ വിരുദ്ധ പോസ്റ്റർ പതിച്ച കുറ്റം ചുമത്തിയാണ് വയനാട്ടിൽ കേസുള്ളത്. രണ്ടാഴ്ച്ച മുൻപാണ് ആന്ധ്രയിലെ വിജയവാഡയിൽ  ഇയാൾ കീഴടങ്ങിയത്. തെരഞ്ഞെടുപ്പിന് ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *