May 19, 2024

കരളിലെ അര്‍ബുദം: അന്‍പത്തിമൂന്നുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് കിംസ്ഹെല്‍ത്ത്

0

തിരുവനന്തപുരം
:  കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് വിവിധ ആശുപത്രികള്‍ കൈവിട്ട കൊല്ലം സ്വദേശിയായ അന്‍പത്തിമൂന്നുകാരനെ എക്സ്റ്റെന്‍ന്‍റഡ് റൈറ്റ് ഹെപ്പെക്ടമിയിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ച് കിംസ്ഹെല്‍ത്ത്.  വിവിധ മെഡിക്കല്‍ വിഭാഗങ്ങളുടെ ഏകോപനത്തിലൂടെ വ്യത്യസ്ത പ്രക്രിയകളിലൂടെയാണ് രോഗിയുടെ ജീവന്‍ രക്ഷിക്കാനായത്. സംസ്ഥാനത്ത് അത്യപൂര്‍വ്വമാണ് ഈ രീതിയിലൂടെയുള്ള ശസ്ത്രക്രിയ. 

കരളിന്‍റെ വലതുഭാഗത്ത് വലിയ ട്യൂമറായതിനാല്‍ പാലിയേറ്റീവ്  മരുന്നുകള്‍ നിര്‍ദേശിച്ച് വിവിധ ആശുപത്രികള്‍ കൈയ്യൊഴിഞ്ഞ ഇദ്ദേഹം വിദഗ്ധോപദേശം തേടിയാണ്  കിംസ്ഹെല്‍ത്തിലെത്തിയത്.  തുടര്‍ന്നാണ് കരളിലെ ട്യൂമര്‍ നീക്കം ചെയ്താല്‍ ശേഷിച്ച ഭാഗം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണെന്നും അത് കരള്‍ സ്തംഭനത്തിലേക്ക് വഴിതെളിക്കുമെന്നും കണ്ടെത്തി മള്‍ട്ടിഡിസിപ്ലിനറി ബോര്‍ഡ് ചേര്‍ന്ന് ഇദ്ദേഹത്തിന് ഇന്‍റര്‍വെന്‍ഷണല്‍ റേഡിയോളജി പ്രൊസീജറുകള്‍ നടത്താമെന്ന് തീരുമാനിച്ചത്.

ശസ്ത്രക്രിയാവിദഗ്ധനായ ഡോ. ഷബീര്‍ അലിയുടെ നേതൃത്വത്തില്‍ രക്തക്കുഴലിനുള്ളിലൂടെ ആന്‍ജിയോ കീമോതെറാപ്പി മരുന്നുകള്‍ ട്യൂമറിലെത്തിച്ചതിനുശേഷം ട്യൂമറിലേക്കുള്ള രക്തയോട്ടത്തെ ബ്ലോക്ക്ചെയ്ത് ട്യൂമറിന്‍റെ വളര്‍ച്ച നിയന്ത്രിക്കുന്ന  ട്രാന്‍സ് ആര്‍ട്ടീരിയല്‍ കീമോ എംബോളൈസേഷന് വിധേയനാക്കി. മൂന്ന് ആഴ്ചയ്ക്ക് ശേഷം കരളിലെ വലതുഭാഗത്തെ പോര്‍ട്ടല്‍ വെയിനിനെ ബ്ലോക്ക് ചെയ്ത് കരളിന്‍റെ ഇടതുഭാഗത്തെ വലുതാക്കുന്ന പോര്‍ട്ടല്‍ വെയിന്‍ എംബോളൈസേഷനും ചെയ്തു. നാല് ആഴ്ചക്കുശേഷം സിടി സ്കാനിലൂടെ കരളിന്‍റെ ഇടതു ഭാഗത്തെ വളര്‍ച്ച തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വലതുഭാഗത്ത് നിന്നും ട്യൂമറിനെ വിജയകരമായി നീക്കം ചെയ്യുകയായിരുന്നു.

കരളിന്‍റെ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ വലിയ സാധ്യത ഇല്ലാതിരുന്നതായും എന്നാല്‍ വിവിധ മെഡിക്കല്‍ വിഭാഗങ്ങളുടേയും ശസ്ത്രക്രിയ വിദഗ്ധരുടേയും ഇന്‍റര്‍വെന്‍ഷണല്‍ റേഡിയോളജിയുടേയും സഹായത്തോടെ സങ്കീര്‍ണമായ പ്രക്രിയകളിലൂടെ രോഗിയുടെ ജീവന്‍ നിലനിര്‍ത്താനായതെന്ന് ഡോ.     ഷബീര്‍ അലി പറഞ്ഞു. രോഗിക്ക് ഇപ്പോഴും മരുന്നുകള്‍ നല്‍കിവരുന്നതായും ഡോക്ടര്‍ വ്യക്തമാക്കി.

ഇന്‍റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. മനീഷ് കുമാര്‍ യാദവ്, റേഡിയോളജിസ്ററ് ഡോ. മനോജ് കെഎസ്, മറ്റു ശസ്ത്രക്രിയ വിദഗ്ധരായ ഡോ. വര്‍ഗീസ് എല്‍ദോ, ഡോ. സിന്ധു ആര്‍എസ്, ഡോ. ഫാദില്‍, ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. മധു ശശിധരന്‍, അനസ്തെററിസ്റ്റ് ഡോ. ദിവ്യ, നഴ്സുമാര്‍ തുടങ്ങിയവരും ശസ്ത്രക്രിയയില്‍ പങ്കുചേര്‍ന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *