കൈനാട്ടി വാഹനാപകടം: മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞു

കൽപ്പറ്റ: കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ
ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്.മേപ്പാടി വിത്ത്കാട് സമരഭൂമിയിലെ കല്ലുവളപ്പിൽ ഗിരീഷിൻ്റെയും ശ്രീദേവിയുടെയും മകനായ വിഷ്ണു (20), മംഗളതൊടി ശശികുമാറിൻ്റെയും ശോഭിനിയുടെയും മകനായ ഷിബിത് (23)എന്നിവരാണ് അപകടത്തിൽ മരിച്ചത്
.ഇരുവരും ടൈൽസ് ജോലിക്കാരാണ് .
കൈനാട്ടി എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ഓഫീസിന് സമീപത്ത് മാനന്തവാടി ഭാഗത്തുനിന്നും നിന്നും വന്ന ബൈക്കും കൽപ്പറ്റ ഭാഗത്തുനിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ
ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.



Leave a Reply