May 17, 2024

സൗര പുരപ്പുറ പദ്ധതി; സൗര നിലയങ്ങള്‍ ഉദ്ഘാടനം ചെയ്തു

0
Img 20220203 073635.jpg
വൈത്തിരി: സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സൗര പുരപ്പുറ പദ്ധതി ഫേസ് -2 വില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സോളാര്‍ പ്ലാന്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ഗാര്‍ഹിക ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഫേസ് 2 പ്രോജക്ടിലൂടെ സ്ഥാപിച്ച മൂന്ന് നിലയങ്ങളാണ് ബുധനാഴ്ച്ച ഉദ്ഘാടനം ചെയ്തത്. വൈത്തിരി സെക്ഷനിലെ ഗുണഭോക്താവായ നൈസ് വില്ലയില്‍ കെ.എം ആലിയുടെ വീട്ടില്‍ സ്ഥാപിച്ച 3.73 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം ടി. സിദ്ധീഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി വെസ്റ്റ് സെക്ഷനിലെ ഐക്കരക്കുന്നത്ത് എ.വി ജോസഫിന്റെ വീട്ടില്‍ സ്ഥാപിച്ച 5.88 കിലോ വാട്ട് ശേഷിയുള്ള നിലയത്തിന്റെ ഉദ്ഘാടനം നെന്‍മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയലും മാനന്തവാടി സെക്ഷനിലെ രഞ്ജിത്ത് പീച്ചാങ്കോടിന്റെ വീട്ടില്‍ സ്ഥാപിച്ച 3.73 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി പ്രദീപും നിര്‍വ്വഹിച്ചു.  
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ സൗര സബ്‌സിഡി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ഉപഭോക്താക്കളില്‍ നിന്നും 350 കിലോ വാട്ട് ശേഷിയുളള നിലയങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പുരോഗമിച്ചു വരികയാണ്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ 90 ഉപഭോക്താക്കളില്‍ നിന്നും 425 കിലോ വാട്ട് ശേഷിയുളള നിലയങ്ങളും മാനന്തവാടി നിയോജക മണ്ഡലത്തില്‍ 84 ഉപഭോക്താക്കളില്‍ നിന്നും 300 കിലോ വാട്ട് ശേഷിയുളള നിലയങ്ങളും സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പുരോഗമിച്ചു വരുന്നു. ടാറ്റാ പവര്‍ സോളാര്‍ കമ്പനി ഉള്‍പ്പടെ മുപ്പതോളം കമ്പനികള്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി കെ. എസ്. ഇ.ബിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
കെ. എസ്. ഇ.ബി യുടെ ഇ- കിരണ്‍ പോര്‍ട്ടല്‍ വഴിയോ തൊട്ടടുത്തുളള ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് വഴിയും വൈദ്യുതി വകുപ്പിന്റെ സൗര പുരപ്പുറ പദ്ധതി പ്രോജക്ടില്‍ പങ്കാളികളാകാന്‍ അവസരമുണ്ട്. 3 കിലോ വാട്ട് വരെ 40 ശതമാനം സബ്സിഡിയും, 3 കിലോ വാട്ടിനു മുകളില്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള നിലയങ്ങള്‍ക്ക് 20 ശതമാനം സബ്സിഡിയും ലഭിക്കും. ഗുണഭോക്താക്കളുടെ ഉപഭോഗത്തിന് ശേഷമുളള മിച്ച വൈദ്യുതി കെ.എസ്. ഇ.ബിയ്ക്ക് കൈമാറാനും സാധിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *