May 20, 2024

എംഎസ്എഫ്: ലഹരി വിരുദ്ധ കാമ്പയിന് തുടക്കം കുറിച്ചു

0
Img 20220208 144609.jpg
കൽപ്പറ്റ:കൽപ്പറ്റയിലെ യുവാക്കളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ എംഎസ്എഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റി ലഹരിയില്ലാത്ത പുലരിക്ക്‌ വേണ്ടി നമുക്ക് അണിചേരാം എന്ന പ്രമേയത്തിൽ നടത്തുന്ന 'യുദ്ധം' ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു.കൽപ്പറ്റയിലെ യുവാക്കളെ ലഹരി ഉപയോഗത്തില്‍ നിന്ന് എങ്ങനെ മുക്തമാക്കാമെന്നും മെച്ചപ്പെട്ട ആരോഗ്യമുള്ള ഒരു സമൂഹത്തെ എങ്ങനെ സൃഷ്ട്ടിച്ചെടുക്കാം എന്നുമാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ഈ ക്യാമ്പയിൻ ലക്ഷ്യം വെക്കുന്നത്.
ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം യുവാക്കളും വഴിതെറ്റിപോകുന്നതിന്റെ അടിസ്ഥാനത്തിൽ അതിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങല്‍ യുവാക്കളില്‍
അവബോധം വളർത്തുകയും ബോധവൽക്കരിക്കുകയും ചെയ്യുക  എന്നതുമാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശലക്ഷ്യം.കൽപ്പറ്റ സിഐ പ്രമോദ് ക്യാമ്പയി‍ന് തുടക്കം കുറിച്ചു.എം എസ് എഫ് ജില്ലാ സെക്രട്ടറി മുബഷീർ, മുനിസിപ്പൽ പ്രസിഡന്റ്‌ അംജദ് ബിൻ അലി, ജനറൽ സെക്രെട്ടറി അനസ് പി,സിജാഹ്, അബു സുഫിയാൻ, ആഷിക് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *