May 18, 2024

സൗജന്യ സംരംഭകത്വ പരിശീലനം

0
Img 20220217 073850.jpg
 
കൊച്ചി :ഉദ്യം -22 
കേരളം സംരംഭകത്വ വർഷാചരണം 
10000  പേർക്ക് സൗജന്യ സംരംഭകത്വ പരിശീലനം 
(അഗ്രോപാർക്കിന്റെ സാമൂഹിക സുരക്ഷിത പദ്ധതി)
കേരള സർക്കാർ 2022 സംരംഭകത്വ വർഷമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലുമായി 1 വർഷം നീണ്ടുനിൽക്കുന്ന പരിപാടിയിലൂടെ 10,000 പേർക്ക് സൗജന്യ സംരംഭകത്വ പരിശീലനം നൽകുന്നു .നാനോ- മൈക്രോ- സംരംഭങ്ങൾക്ക് ഊന്നൽ നൽകി  കുറഞ്ഞ മുതൽ മുടക്കിൽ വീടുകളിൽ വ്യവസായം ആരംഭിക്കാൻ നവ സംരംഭകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു വർഷം  നീണ്ടു നില്ക്കുന്ന  വിവിധ പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത് .ഉദ്യം -22 ന്റെ ആദ്യ ഘട്ടം എന്ന നിലയിൽ സൗജന്യ സംരംഭകത്വ പരിശീലന പരിപാടികൾ എല്ലാ ജില്ലകളിലും ക്ലബ്ബുകൾ  ,സഹകരണ ബാങ്കുകൾ ,സംരംഭകത്വ കൂട്ടായ്മകൾ ,എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്   കേരളത്തിൽ വിപണി സാദ്ധ്യതയുള്ള കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം ,വായ്പ സബ്‌സിഡി സ്‌കീമുകൾ ,ലഘൂകരിച്ച ലൈസൻസിങ് നടപടികളെ പരിചയപ്പെടുത്തൽ ,ചെറുകിട സംരംഭങ്ങൾ ആരംഭിച്ച സംരംഭകരുടെ അനുഭവങ്ങൾ പങ്കുവയ്‌ക്കൽ ,എന്നിവയെല്ലാം  പരിശീലന പരിപാടിയുടെ ഭാഗമായിരിക്കും .തൊഴിലിടങ്ങൾ അരക്ഷിതമാകുമ്പോൾ കേരളത്തിലെ സാധ്യതകളും മാർക്കറ്റും പ്രയോജനപ്പെടുത്തി സംരംഭകത്വത്തിലൂടെ പുതിയ ഉപനജീവന മാതൃക സൃഷ്ട്ടിക്കുക എന്നതാണ് ഉദ്യം -22 ന്റെ ലക്ഷ്യം .
 ഉദ്യം -22 ന്റെ ഭാഗമായുള്ള സൗജന്യ സംരംഭകത്വ പരിശീലന പരിപാടി വിവിധ ജില്ലകളിൽ പ്രാദേശികമായി സംഘടിപ്പിക്കുന്നതിന് താല്പര്യമുള്ള സംഘടനകളുടെ പ്രതിനിധികൾ താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക .0485 2999990,9446713767.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *