തഹാനി മെമ്പർഷിപ്പ് കാർഡ് വിതരണവും ജില്ലാ നേതാക്കൾക്ക് സ്വീകരണവും
✍️റിപ്പോർട്ട് – മുനീർ പടിഞ്ഞാറത്തറ
പടിഞ്ഞാറത്തറ: എസ്.കെ.എസ്.എസ്.എഫ് പടിഞ്ഞാറത്തറ മേഖല കമ്മിറ്റി തഹാനി എന്ന പേരിൽ “ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും 2022-24 വർഷക്കാലയളവിലെ മെമ്പർഷിപ്പ് കാർഡ് വിതരണ ഉദ്ഘാടനവും സംഘടിപ്പിച്ചു. മാനിയിൽ മഹല്ല് ഖത്തീബ് അസീസ് ദാരിമി നിർവഹിച്ചു കൊണ്ട് ആരംഭിച്ച സംഗമം എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്‌റാഹിം ഫൈസി പേരാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അയ്യൂബ് മാസ്റ്റർ മുട്ടിൽ സംഘടനയെ പരിചയപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ലത്തീഫ് വാഫി, സെക്രട്ടറി അബ്ബാസ് വാഫി, ട്രഷറർ ലത്തീഫ് അഞ്ചുകുന്ന്, സംസ്ഥാന കൗണ്സിലർമാരായ മുഹ്‌യിദ്ദീൻ കുട്ടി യമാനി, അലി യമാനി, ജില്ലാ ഭാരവാഹികളായ സുഹൈൽ വാഫി, ജുബൈർ ദാരിമി, ഖാസിം പി, മാനിയിൽ മഹല്ല് പ്രതിനിധികളായ സി.ഇ.എ ബക്കർ, സി.ഇ ഹാരിസ്, ജി ആലി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
മേഖല സെക്രട്ടറി ജുനൈദ് ടി.പി സ്വാഗതം പറഞ്ഞ യോഗത്തിൽ മേഖല പ്രസിഡന്റ് അധ്യക്ഷത വഹിച്ചു, മേഖല വർക്കിംഗ് സെക്രട്ടറി അബ്ദുൽ മുനീർ എൻ.കെ നന്ദി പറഞ്ഞു.
Leave a Reply