നൃത്തത്തിലും, അഭിനയത്തിലും മികവ് തെളിയിച്ച് അനൗഷ്ക ഷാജി ദാസ്
സ്പെഷ്യൽ ഫീച്ചർ :
ദീപാ ഷാജി പുൽപള്ളി.
നൃത്തത്തിലും, അഭിനയത്തിലും മികവ് തെളിയിച്ച് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പുൽപ്പള്ളി സ്വദേശിയായ അനൗഷ്ക ഷാജി ദാസ്.
ചെറുപ്പം മുതലേ അനൗഷ്കയ്ക്ക് നൃത്ത കലയിൽ നല്ല നൈപുണ്യമുണ്ടായിരുന്നു.
ഇത് തിരിച്ചറിഞ്ഞ മാതാപിതാക്കൾ അനൗഷ്കയെ മൂന്ന് വയസ്സു മുതൽ നൃത്തം അഭ്യസിപ്പിക്കാൻ തുടങ്ങി.
അനൗഷ്കയാകട്ടെ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ നാടോടിനൃത്തത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി തന്റെ നൃത്തകലയുടെ മികവ് തെളിയിച്ചു .
നൃത്തകലയുടെ അമരത്തെത്താൻ പരിശീലനം നേടി കൊണ്ടിരുന്ന വേളയിൽ 6 -7 ക്ലാസുകളിൽ മോഹിനിയാട്ടത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി കൊണ്ടുതന്നെ അനൗഷ്ക നൃത്തവേദിയിൽ തിളങ്ങി .
തന്റെ നൃത്തകലയുടെ ബാലപാഠങ്ങളും പിന്നിട്ട് മുന്നോട്ടു പോയി കൊണ്ടിരുന്ന വേളയിൽ, എട്ടാം ക്ലാസിൽ വച്ച് ജില്ല സംസ്കൃതോത്സവത്തിൽ ശ്രാവണികത്തിൽ അനുഷ്ക വീണ്ടും ഒന്നാം സ്ഥാനം നേടി പ്രശംസക്കർഹയായി.
നാട്യകലയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ, മികവുറ്റ നൃത്താ ധ്യാപികയായ കലാമണ്ഡലം റെസി ഷാജി ദാസാണ് അനൗഷ്കയുടെ അമ്മ.
അമ്മയിൽ നിന്ന് തന്നെയാണ് അനൗഷ്ക നൃത്തത്തിന്റെ ബാലപാഠങ്ങളടക്കം അഭ്യസിച്ചത്.
ഇന്നീ കൊച്ചുമിടുക്കി അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു.
നൃത്തത്തോടനുബന്ധിച്ച് അനൗഷ്ക ചെയ്ത ഒരു റീൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കഴിഞ്ഞു.
പുൽപ്പള്ളി, ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അനൗഷ്ക നൃ ത്തത്തിലും, പഠനത്തിലും ഒരേ പോലെ ജൈത്രയാത്ര തുടരുന്നു .
അനുഷ്കയുടെ പിതാവ് ബി.ജെ.പി ജില്ലാ സെക്രട്ടറി കെ ഡി ഷാജി ദാസും, ഡൽഹി യൂണിവേഴ്സിറ്റിയിൽ ബി.എ സൈക്കോളജി വിദ്യാർത്ഥിനിയും , നർത്തകിയും, ഗായികയുമായ ചേച്ചി മാളവിക ഷാജി ദാസും ഒപ്പം പ്രോത്സാഹനമായി തന്നെയുണ്ട്.
ഈ കലാകാരി തന്റെ ചടുല താളങ്ങൾ കൊണ്ട് വയനാട് ജില്ലക്ക് തന്നെ അഭിമാനപാത്രമാണ്.
Leave a Reply