May 17, 2024

കടുവകളുടേയും പുലികളുടേയും പരിപാലന കേന്ദ്രം വയനാട്ടിൽ വരുന്നു

0
Img 20220224 090951.jpg
റിപ്പോർട്ട്‌ :സി.ഡി. സുനീഷ്
കടുവകളുടേയും പുള്ളിപ്പുലികളുടേയും പരിപാലനത്തിനായി കേന്ദ്രം വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ കുപ്പാടിയിൽ വരുന്നു. 
കേരളത്തിലെ പ്രഥമ കേന്ദ്രം 26 ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ 
തുറന്നു് കൊടുക്കും .
ഭക്ഷണവും വെള്ളവും ഇല്ലാതെയും ഇരതേടാൻ കഴിയാതെയും ആവാസ വ്യവസ്ഥക്ക് പുറത്തേക്ക് കാടിറങ്ങുന്ന കടുവകൾക്കും പുള്ളിപ്പുലികൾക്കും ഇവിടെ സംരക്ഷണം ഒരുക്കും.
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ മൂർച്ചിക്കുന്ന ഘട്ടത്തിലാണ് 
വനം വകുപ്പ് ഇത്തരം ഉദ്യമത്തിന് മുൻകൈ എടുത്തത്.
നീലഗിരി ജൈവ ആവാസ വ്യവസ്ഥയോട് ചേർന്ന് കിടക്കുന്ന വയനാട് മേഖലയിലാണ് ഏറ്റവും കൂടുതൽ മൃഗ സമ്പത്തുള്ളത്.
ലോകത്ത് ഏറ്റവും അധികം ഏഷ്യൻ ആനകൾ,400 റോയൽ ബംഗാൾ കടുവകൾ ,എന്നിവയുടെ
വനവാസ ഭൂമികയാണിത്.
നാല് കടുവകളേയോ 
പുള്ളിപ്പുലികളേയോ ഈ കേന്ദ്രത്തിൽ വന ആവാസ വ്യവസ്ഥയുടെ അതേ രീതിയിൽ ഇവിടെ സംരംക്ഷിക്കാൻ കഴിയും. 
രണ്ട് ടൈഗർ പെഡോക്കുകളും ,
രണ്ട് ലെപ്പോർഡ്
പെഡോക്കുകളും ഉണ്ടാകും.
ഇവക്ക് ആവശ്യമെങ്കിൽ ചികിത്സയും പാലിയേറ്റീവ് കെയറും ഉണ്ടാകും.
24 മണിക്കൂറും സി.സി. ടി.വി നിരീക്ഷണം ഉണ്ടാകും.
വെറ്റിനറി യൂണിറ്റ് ,ഗോഡൗൺ ,ജലവിതരണ കേന്ദ്രങ്ങർ ,ചുറ്റുവേലി, ശുചിത്വ സംവിധാനങ്ങൾ എന്നിവ ദേശീയ കടുവാ അതോറിറ്റിയുടെ ചട്ടങ്ങൾ പൂർണ്ണമായി പാലിച്ച് കൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
112.41 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചിരിക്കുന്ന ഈ കേന്ദ്രത്തിൻ്റെ നടത്തിപ്പ് ഏറെ സൂക്ഷ്മതയോടെയായിരിക്കും വനം വകുപ്പ് നടപ്പിലാക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *