May 18, 2024

ക്ലീൻ കൽപ്പറ്റ : നഗര സൗന്ദര്യവത്കരണം വേഗത്തിലാക്കുന്നു

0
Img 20220225 063302.jpg
കൽപ്പറ്റ : ക്ലീൻ  കൽപ്പറ്റ  പദ്ധതിയുടെ ഭാഗമായുള്ള നഗര വികസന നവീകരണ പ്രവർത്തനങ്ങൾ  വേഗത്തിലാക്കുന്നു.  നഗര സൗന്ദര്യ വത്കരണഉൾപ്പടെയുള്ള  പ്രവൃത്തികള്‍ തകൃതിയായി പൂർത്തീയാക്കാനാണ് മുനിസിപ്പൽ  ഭരണസമിതിയുടെ ശ്രമം.
 മുനിസിപ്പൽ  ഓഫീസ് മുതൽ  ട്രാഫിക് ജംഗ്ഷന് വരെ റോഡിന്റെ ഇരുവശത്തും പൂച്ചെടികൾ  ഉടനെ സ്ഥാപിക്കും. കൽപ്പറ്റ  വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ  സ്ഥാപിച്ച അറുനൂറോളം പൂച്ചെടികളാണിപ്പോഴുള്ളത്. അഴുക്ക്ചാലിന്റെയും  നടപ്പാതയുടെയും പണി പൂർത്തിയാവുന്നതോടെ ബാക്കിയുള്ള സ്ഥലങ്ങളിലെ കൈവരികളിലും പൂച്ചെടികൾ  സ്ഥാപിക്കൽ  വേഗത്തിലാക്കും. അഞ്ചു  ലക്ഷം രൂപ ഇതിനായി ചെലവഴിക്കുന്നത്.
 കൈനാട്ടി മുതല് ട്രാഫിക് ജംഗ്ഷൻ  വരെ 161 തെരുവ് വിളക്കുകൾ  വഴിയോരങ്ങളിൽ  സ്ഥാപിച്ചു കഴിഞ്ഞു. കൈനാട്ടി ജംഗ്ഷന് നവീകരണം പൂർത്തിയായതോടെ ഗതാഗത തടസ്സം ഇല്ലാതാക്കാനായി. പോലീസ് ട്രാഫിക് ജംഗ്ഷന് ഉടനെ ഗതാഗത യോഗ്യമാക്കും.
അഴുക്ക്ചാലൽ  പദ്ധതിയും റോഡ് നവീകരണവും, നടപ്പാത നിർമ്മണവും പൂർത്തിയാക്കുകയും പൂച്ചെടികൾ  സ്ഥാപിക്കുകയും ചെയ്യുന്നതോടെ കൽപ്പറ്റയുടെ മുഖഛായ മാറും. ട്രാഫിക് ഉപദേശക സമിതിയുടെ നിർദേശമനുസരിച്ചുള്ള വാഹന പാർക്കിംഗും യാത്രാ നിയന്ത്രണ സംവിധാനവും നഗരത്തിൽ  നടപ്പാക്കുന്നതോടെ ഗതാഗത തടസ്സവും ഇല്ലാതാവും. നഗര ശുചീകരണവും മാലിന്യ ശേഖരണവും പരാതിക്കിടയില്ലാതെയാണിപ്പോൾ  നടപ്പാക്കി വരുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും മുടങ്ങാതെ ശുചീകരണം നടത്തുന്നത്. ശുചീകരണ തൊഴിലാളികള്ക്ക് ആവശ്യത്തിന് ഉപകരണങ്ങൾ  സജ്ജമാക്കി കഴിഞ്ഞു.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ  സന്നദ്ധ സംഘടനകളുടെയും വ്യാപാരികളുടെയും മറ്റും സഹകരണത്തോടെ ജനകീയ നഗര ശുചീകരണ  യജ്ഞം സംഘടിപ്പിക്കും. ഇതോടെ ജില്ലാ ആസ്ഥാനമായ കൽപ്പറ്റ  നഗരം  ശുചീകരണം,പൂച്ചെടികൾ, വെളിച്ചം ,നടപ്പാത,ഗതാഗത സൗകര്യം, സൗന്ദര്യവല്കരണം എന്നിവയിലൂടെ ഒന്നാമതാവും.
 ക്ലീൻ  കൽപ്പറ്റ  പദ്ധതിയുടെ ഭാഗമായുള്ള നഗരത്തിലെ നിർമ്മാണങ്ങൾ  വേഗത്തിലാക്കാനും സൗന്ദര്യവല്കരണം ഉടനെ പൂർത്തിയാക്കാനും അടിയന്തിര നടപടികൾ  സ്വീകരിച്ചതായി മുനിസിപ്പൽ  ചെയർമ്മാൻ  കേയംതൊടി മുജീബ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *