May 8, 2024

കണ്ണൂരൂകാർക്ക് വേണ്ടിയിതാ വയനാട്ടിൽ മെഡിക്കൽ കോളജ്

0
Img 20220319 115234.jpg
മാനന്തവാടി: ഉൽസവപറമ്പിലെ കിലുക്കി കുത്തുകാരൻ്റെ കുലുക്കി പെട്ടി പോലെയാണ് ഇപ്പോ വയനാട് മെഡിക്കൽ കോളജ്. കൽപ്പറ്റ, മടക്കി മല ,മാനന്തവാടി, ചുണ്ട കറങ്ങി തിരിച്ച് ഇപ്പോൾ ബോയ്സ് ടൗണിലെത്തി. വയനാട്ടിലെ ഭുരിഭാഗം ജനങ്ങൾക്കും ഇത് ഉപകാരപ്പെടുമോ എന്നത് ഭാവിയിൽ അറിയാം. വയനാടിൻ്റെ മധ്യഭാഗത്താണ് മെഡിക്കൽ കോളജ് വേണ്ടതെന്ന് ഭൂരിഭാഗം അഭിപ്രായം. ചുരമിറങ്ങി ദൂരയാത്ര താണ്ടി കോഴിക്കോട് എത്തേണ്ട കാലതാമസം ഒഴിവാക്കാനാണ് വയനാട്ടിൽ മെഡിക്കൽ കോളജ് വരേണ്ടത്. ബോയ്സ് ടൗണിൽ വന്നാൽ ചുരം മാത്രം ഒഴിവാകും ,എന്നാൽ രോഗികൾക്ക് കൂടുതൽ യാത്ര ചെയ്യണ്ടി വരും. ചില താൽപര്യങ്ങൾക്ക് പിന്നിൽ സർക്കാർ വശപ്പെടുമ്പോൾ നഷ്ടപ്പെടുന്നത് വയനാട്ടുകാരുടെ ജീവനാണ്
 മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയിട്ടും ജില്ലയിലെ പലർക്കും സേവനം കഴിഞ്ഞിട്ടില്ല. യാത്രാ ദൂരം തന്നെയാണ് കാരണം.വയനാട് മെഡിക്കൽ കോളജ് വയനാട്ട്കാർക്ക് വേണം. മെഡിക്കൽ കോളജ് മധ്യഭാഗത്ത് എന്ന ക്യാംപെയിൻ ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. വിവാദമുണ്ടാക്കി ഉള്ളത് നഷ്ടപ്പെടുത്തല്ലേയെന്ന് ഒരു വിഭാഗവും അഭിപ്രായപ്പെടുന്നു. ഇപ്പോഴത്തെ  സർക്കാർ നിലപാട് തികച്ചും രാഷ്ട്രീയ കാഴ്ചപ്പാടാണന്നാണ് സംസാരം. കണ്ണൂരിലെ മലയോര കൂടി ഉപകാരപ്പെടുത്തി അടുത്ത തിരഞ്ഞടുപ്പ് തന്ത്രമായി ഇരു ജില്ലകളിലും ഉപയോഗിക്കാമെന്ന തുറുപ്പ് ചീട്ടാണിതെന്നും പറയുന്നു. അതേ സമയം മധ്യഭാഗത്ത് വന്നാൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളുടെ ഒഴുക്ക് കുറയും. ഇതും ഒരു കാരണമത്രെ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *