May 8, 2024

ജി.എസ്. ടി.ഉദ്യോഗസ്ഥരുടെ കടപരിശോധന തടയും ; വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്

0
Newswayanad Copy 2312.jpg
കൽപ്പറ്റ: ടെസ്റ്റ് പർച്ചേഴ്സിന്റെ പേരിൽ കടകളിൽ കയറി ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി നേരിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കടകളിൽ കയറി സാധനങ്ങൾ വാങ്ങി തിരക്ക് അഭിനയിച്ച് മനപ്പൂർവ്വം ബില്ല് വാങ്ങാതെ പോവുകയും പിന്നീട് വന്ന് ബില്ല് നൽകാത്തതിന് ഭീമമായ സംഖ്യയുടെ നോട്ടീസ് നൽകുകയുമാണ് ചെയ്യുന്നത്. വ്യാപാരികളെ മൊത്തത്തിൽ മോശക്കാരായി ചിത്രികരിക്കാൻ ചില ഉദ്യോഗസ്ഥർ മനപൂർവ്വം ശ്രമിക്കുന്നതായും യോഗം കുറ്റപ്പെടുത്തി. ഇത്തരം പരിശോധനകൾ ആവർത്തിച്ചാൽ ശക്തമായി നേരിടാൻ യൂണിറ്റ് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കുഞ്ഞിമോൻ കാഞ്ചന അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി.ജോയി ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റായി സന്തോഷ് എക്സലിനെ തെരെഞ്ഞെടുത്തു. റഷീദ് .സി , ഉണ്ണി കാമിയോ, മുനീർ എം.കെ, നൗഷാദ് മിന്നാരം, യൂനസ് പൂബാറ്റ, റെജിലാസ് കെ.എ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *