May 7, 2024

യുദ്ധം മാനുഷീകതയുടെ കൊലയാളി: എസ്.ഡി.പി.ഐ

0
Img 20220320 091026.jpg
മാനന്തവാടി : ഭീകരതയും മാനുഷീകതയുടെ കൊലയാളിയുമാണ് യുദ്ധമെന്നും ചർച്ചകളിലൂടെയും വിട്ടുവീഴ്ചകളിലൂടെയും പരിഹാരം കാണേണ്ട നയതന്ത്ര വിഷയങ്ങളിൽ ആയുധങ്ങൾ കൊണ്ട് തീർപ്പുകണ്ടെത്തുന്നത് ലോകസമാധാനത്തിൻ്റെ അന്ത്യം കുറിക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.ജമീല പറഞ്ഞു. യുദ്ധം ഭീകരതയും അധിനിവേശവുമാണ്. യുദ്ധക്കെടുതികൾ അനുഭവിക്കുന്ന ദയനീയ മുഖങ്ങൾ ലോകജനത കണ്ടില്ലെന്ന് നടിക്കരുതെന്നും ലോകത്ത് ശാന്തിയും സ്വസ്ഥതയും നിലനിൽക്കാൻ യുദ്ധമെന്ന ചിന്തതന്നെ അവസാനിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. തരുവണയിൽ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയും സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 
റാലിക്ക് ജില്ലാ വൈ: പ്രസിഡൻറ് ഇ.ഉസ്മാൻ, ട്രഷറർ കെ.മഹറൂഫ്, ജില്ലാ സെക്രട്ടറി കെ.മമ്മൂട്ടി, മണ്ഡലം സെക്രട്ടറി ഉബൈദ് നേതൃത്വം നൽകി. ജില്ലാ പ്രസിഡൻ്റ് അഡ്വ: കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. റഷീദ് ബാലുശ്ശേരി വിഷയാവതരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ടി. നാസർ സ്വാഗതവും നൗഫൽ പി.കെ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *