April 29, 2024

മണ്ണിൻ്റെ താപനില വർധിച്ചു :കാർഷിക മേഖലയ്ക്ക് തിരിച്ചടി വയനാട്ടിൽ മഴ കുറഞ്ഞു

0
Img 20220324 124621.jpg
റിപ്പോർട്ട്‌ : സി.ഡി.സുനീഷ്…
കൽപ്പറ്റ : ആഗോള താപനത്തിൻ്റെ നെരിപ്പോടിൽ ഉണ്ടായി കൊണ്ടിരിക്കുന്ന കാലാവസ്ഥ മാറ്റം ഉണ്ടാക്കുന്ന ,വർധിച്ചു  വരുന്ന താപനില കാർഷിക മേഖലയെ രൂക്ഷമായി ബാധിക്കുമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രം നടത്തിയ പഠനം വിരൽ ചൂണ്ടുന്നു.
ഉയർന്ന താപനില ,മഴ കുറവ് എന്നിവ കാർഷിക മേഖലയെ രൂക്ഷമായി ബാധിക്കും.
കേന്ദ്രം സീനിയർ സയൻ്റിസ്റ്റ് (ഹെഡ്ഡ് ലാൻറ് ആൻ്റ് വാട്ടർ മാനേജ്മെൻ്റ് )ഡോ .യു. സുരേന്ദ്രൻ ,എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ്.പി. സാമൂവേൽ ,മുൻ എക്സ്ക്യൂട്ടീവ് ഡയറക്ടർ ഡോ.ഇ.ജെ.ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
നെല്ലടക്കമുള്ള അധികജലം ആവശ്യമായ എല്ലാ വിളകളേയും താപനില വർദ്ധനവ് രൂക്ഷമായി ബാധിക്കും.
2011 മുതൽ 2040 വരെ ഉള്ള കാലയളവിൽ നെല്ല്, പച്ചക്കറികൾ ,സുഗഡ വ്യജ്ഞനങ്ങൾ തുടങ്ങിയ വിളകളിൽ ആറു മുതൽ 33 ശതമാനം വരെ കുറവാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
കുറഞ്ഞ മഴ കുറവും ഉയർന്ന അൾട്രാ വയലറ്റ് സൂചികയും മൂലം മണ്ണിൻ്റെ താപനില ഒന്നു മുതൽ 4 സെൽഷ്യസ് ഡിഗ്രി ചൂടാണ് വർദ്ധിപ്പിച്ചത്.
സംസ്ഥാനത്ത് ജനുവരി ,ഫെബ്രുവരി ,
മാർച്ച് മാസങ്ങളിൽ ശരാശരിയേക്കാൾ 33 ശതമാനം മഴ കുറവാണ് ഉണ്ടായതെന്നു് പ0നം വ്യക്തമാക്കുന്നു. 
ഇടുക്കിയും പത്തനംതിട്ടയും ഒഴികെ എല്ലാ ജില്ലകളിലും 60 ശതമാനം മഴ കുറവാണ്ട് ഉണ്ടായത്. 
വയനാട് ,മലപ്പുറം ,കണ്ണൂർ ,പാലക്കാട് തൃശൂർ ജില്ലകളിൽ ഈ കാലയളവിൽ മഴയേ ലഭിച്ചിട്ടില്ല.
സുസ്ഥിരമായ മണ്ണ് ജല സംരംക്ഷ മാർഗ്ഗങ്ങൾ അടിയന്തരമായ നടപ്പിലാക്കിയില്ലെങ്കിൽ വരാൻ ഉള്ളത് രൂക്ഷമായ കാർഷിക പ്രതിസന്ധിയായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *