May 17, 2024

ഇസ്ലാം മതവിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും

0
Img 20230422 Wa0000.jpg
കൽപ്പറ്റ :ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിതര്‍. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന്‍റെ പുണ്യവുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഒരു മാസത്തെ നോമ്പിന് അവസാനമാണ് ഈദുല്‍ ഫിതര്‍ വരുന്നത്.പരമകാരുണികനായ അള്ളാഹുവിന്റെ അനുഗ്രഹത്തിന് വേണ്ടിയുള്ള ഒരു മാസത്തെ പ്രാര്‍ത്ഥനക്കും വ്രതത്തിനും അവസാനം ആഘോഷങ്ങളുടെ ദിനമാണ് ചെറിയ പെരുന്നാള്‍ ആയി കൊണ്ടാടുന്നത്. പള്ളികളിലും ഈദ്ഗാഹുകളിലും ജുമാ നമസ്കാരവും പ്രത്യേക പ്രാർഥനകളും നടക്കും. അഞ്ച് വെള്ളിയാഴ്ചകൾ ലഭിക്കുന്ന മാസം എന്ന പ്രത്യേകത കൂടി ഇത്തവണത്തെ റംസാനിനുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *