May 6, 2024

മഴയില്ലാതെ കർണാടക വനം അതിർത്തി; കരിഞ്ഞുണങ്ങി വനങ്ങൾമഴയില്ലാതെ കർണാടക വനം അതിർത്തി; കരിഞ്ഞുണങ്ങി വനങ്ങൾ

0
Img 20240424 204906

പുൽപള്ളി: വയനാടിന്റെ അതിർത്തി പ്രദേശങ്ങളിൽ മഴ ലഭിച്ചപ്പോളും ഒരുതുള്ളി മഴ പോലും ലഭിക്കാതെ കർണാടക വനം അതിർത്തി പ്രാദേശങ്ങൾ കരിഞ്ഞുണങ്ങുകയാണ്. ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ വെള്ളവും പച്ചപ്പുമില്ലാത്ത അവസ്ഥയാണ്. ചെറിയ തീക്കനൽ പോലും കാടിനെ ചുട്ട് ചാമ്പലാക്കുന്ന അവസ്ഥായാണിപ്പോൾ. വനത്തിലെ മൃഗങ്ങളെല്ലാം വെള്ളവും പച്ചപ്പുമുള്ള വനങ്ങൾ തേടി അലയുകയാണ്. ‘ഇമചിമ്മാതെയുള്ള ‘കാട്ടുതീ പ്രതിരോധം രാവിലെ മുതൽ രാത്രി വരെ തുടരുന്നു. കാട്ടുതീ പ്രതിരോധത്തിനായി ജലസംഭരണികളമായി അഗ്നിരക്ഷാസേനയും മുഴുവൻ വനപാലകരും കാട്ടുതീ പ്രതിരോധത്തിൽ പങ്കാളികളാകുന്നു.

സംസ്ഥാനത്ത് ബേഗൂർ, മദുർ, എടയാള എന്നീ റേഞ്ചുകളിൽ തീരെ മഴ ലഭിച്ചിട്ടില്ല. കേരള അതിർത്തിയോട് ചേർന്ന ഗുണ്ടറയിലും തൊട്ടടുത്ത നാഗർഹോള കടുവ സങ്കേതത്തിലും മഴ ലഭിച്ചു. കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെ വനപ്രദേശത്ത് മഴ പെയ്തിരുന്നതിനാൽ കാട് കത്താതെ സംരക്ഷിക്കാനായിരുന്നു. ഗോപാലസ്വാമി കുന്നുകളിൽ കുറെ ഭാഗത്ത് മാത്രമാണ് ചെറിയ തീപിടിത്തമുണ്ടായത്. കാട്ടുതീ പ്രതിരോധത്തിന് കൂടുതൽ വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. തുടർച്ചയായ കാട്ടുതീ പ്രതിരോധം ജീവനക്കാരെയും തളർത്തി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *