April 30, 2024

എം. പി ജോസഫ് മാസ്റ്റര്‍ സ്മാരക അന്താരാഷ്ട്ര റേഡിയോ നാടക മത്സരം

0
എം. പി ജോസഫ് മാസ്റ്റര്‍ സ്മാരക അന്താരാഷ്ട്ര റേഡിയോ നാടക മത്സരം.
മാനന്തവാടി: 
 
കമ്മ്യൂണിറ്റി റേഡിയോമാറ്റൊലി പ്രഥമ അന്താരാഷ്ട്ര റേഡിയോ നാടകോത്സവം സംഘടിപ്പിക്കുന്നു. മാറ്റൊലിയുടെ ആരംഭം മുതല്‍ തന്നെ ചേര്‍ന്ന് പ്രവര്‍ത്തിച്ച എക്സ്പെര്‍ട്ട് വളണ്ടിയര്‍ എം. പി. ജോസഫ് മാസ്റ്ററുടെ അനുസ്മരണാര്‍ത്ഥം ആണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. 30 മിനിറ്റില്‍ കവിയാത്ത മലയാള നാടകങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. പ്രത്യേകിച്ച് ഏതെങ്കിലും മതത്തെയോ രാഷ്ട്രീയത്തെയോ പേരെടുത്ത് പരാമര്‍ശിക്കുവാനോ മുറിവേല്‍പ്പിക്കാനോ പാടില്ല. ഒരു വ്യക്തിക്കോ, സ്ഥാപനത്തിനോ, സമിതികള്‍ക്കോ മൂന്ന് റേഡിയോ നാടകങ്ങള്‍ വരെ മത്സരത്തിലേക്ക് അയക്കാം. അയക്കുന്ന നാടകങ്ങളുടെ ഓഡിയോ  ഫയലിന്‍റെ വ്യക്തത ഉറപ്പാക്കണം.  അല്ലാത്ത ഫയലുകള്‍ സ്വീകരിക്കുന്നതായിരിക്കില്ല. നാടകങ്ങള്‍ ഇ-മെയിൽ  ആയോ   വാട്സ് ആപ്പ് ആയോ ഡി വി ഡി ആയോ സമര്‍പ്പിക്കാം. നാടകം ലഭിക്കേണ്ട അവസാന തിയ്യതി 2020 മെയ് 15 ന് വൈകുന്നേരം 5 മണിവരെയാണ്. 2020 ജൂണ്‍ ഒന്നിന് നാടകപുരസ്കാരങ്ങള്‍ വിതരണം ചെയ്യും. മികച്ച ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന  നാടകങ്ങള്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപ വീതം സമ്മാനങ്ങള്‍ നല്കും. കൂടാതെ മികച്ച സംവിധായകന്‍, ശബ്ദമിശ്രണം, മികച്ച നടന്‍, നടി എന്നിവയ്ക്ക്  2500 രൂപയുടെ  ക്യാഷ് അവാര്‍ഡും  മെമന്‍റോയും സര്‍ട്ടിഫിക്കറ്റും നല്കും. നാടകങ്ങള്‍ അയയ്ക്കേണ്ട വിലാസം കണ്‍വീനര്‍, അന്താരാഷ്ട്ര റേഡിയോ നാടകോത്സവം, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി,നല്ലൂര്‍നാട് പി.ഓ, ദ്വാരക, 670745,ഇ മെയിൽ വിലാസം      radiomattoli@gmail.com ,വാട്സ് ആപ്പ് നമ്പർ  9446034422.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *