വിദ്യാർത്ഥികളെ അനുമോദിച്ചു
പുൽപ്പള്ളി : ശ്രേയസ് പുൽപള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും നിർധനരായ കുട്ടികൾക്ക് പഠനോപകരണവും വിതരണം നടത്തുകയും ചെയ്തു.പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ് ദിലീപ് കുമാർ പരിപാടി ഉദ്ഘടനം ചെയ്തു.
ശ്രേയസ് യൂണിറ്റ് ഡയറക്ടർ ഫാദർ. വർഗീസ് കൊല്ലമ്മാവുടിയിൽ അധ്യക്ഷത വഹിച്ചു .യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് റെജി തടത്തിൽ സ്വാഗതം പറഞ്ഞു .
വാർഡ് മെമ്പർ ഉഷ ടീച്ചർ,മേഖല കോർഡിനേറ്റർ ബിനി തോമസ് യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ, സിന്ധു ബേബി എന്നിവർ ആശംസകളർപ്പിച്ചു . കമ്മറ്റിഅംഗങ്ങളായ ചെല്ലപ്പൻ,സാലമ്മ ഉണ്ണി, മാത്യു മാർക്കര പരിപാടികൾക്ക് നേതൃത്വം നൽകി.
Leave a Reply