May 20, 2024

നഗരസഭയുടെ വികസനം മുരടിപ്പിക്കുവാന്‍ സി പി എം ശ്രമിക്കുന്നു; കല്‍പ്പറ്റ നഗരസഭ ഭരണസമിതിയംഗങ്ങള്‍

0

കല്‍പ്പറ്റ: എം എല്‍ എയെ മുന്‍നിര്‍ത്തി നഗരസഭയുടെ വികസനം മുരടിപ്പിക്കുവാന്‍ സി പി എം ശ്രമിക്കുകയാണെന്ന് കല്‍പ്പറ്റ നഗരസഭ ഭരണസമിതിയംഗങ്ങള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നഗരസഭയുടെ വികസനം മുന്നില്‍ കണ്ട് വിറളി പൂണ്ടാണ് സി പി എം സമരം നടത്തുന്നത്. 2007-ല്‍ അന്നത്തെ എം എല്‍ എ എം വി ശ്രേയാംസ്‌കുമാര്‍ കൊണ്ടുവന്ന കുടിവെള്ള പദ്ധതി 2010 വരെ ആരംഭിക്കുവാന്‍ സാധിച്ചിരുന്നില്ല. 2010-ല്‍ വന്ന യു ഡി എഫ് കൗണ്‍സിലാണ് പദ്ധതിക്ക് തുടക്കും കുറിക്കുകയും നടപ്പിലാക്കുകയും ചെയ്തത്. എന്നാല്‍ കല്‍പ്പറ്റ നഗരത്തില്‍ കുടിവെള്ളം നല്‍കുന്നതിന് വേണ്ടി മൂന്ന് മീറ്റര്‍ നീളത്തില്‍ റോഡ് കട്ട് ചെയ്യുന്നതിന് വേണ്ടി ഒന്നരവര്‍ഷമായി അനുമതി വാങ്ങി നല്‍കുന്നതിന് കല്‍പ്പറ്റ എം എല്‍ എക്ക് സാധിച്ചിട്ടില്ല. കല്‍പ്പറ്റ നഗരത്തില്‍ ആധുനീക രീതിയിലുള്ള ടൗണ്‍ഹാളിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ പോകുകയാണ്. വെള്ളാരംകുന്നില്‍ ആനുനീകരീതിയിലുള്ള മാലിന്യ സംസ്‌ക്കരണപ്ലാന്റും, ഷെഡ്ഡിംഗ് യൂണിറ്റും ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ പോകുകയാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായത്തോടെ 43 കോടി രൂപ ചിലവില്‍ ഇന്റോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ പോവുകയാണ്. കൂടാതെ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ എന്റെ ഗൃഹം പദ്ധതി നടപ്പിലാക്കുകയും, കേരളത്തില്‍ ആദ്യമായി പി എം എ വൈ പദ്ധതി നടപ്പിലാക്കിയ ഏക നഗരസഭയും കല്‍പ്പറ്റയാണ്. ഇതില്‍ 261 പേര്‍ എഗ്രിമെന്റ് വെക്കുകയും ഇപ്പോള്‍ 200 പേരെ കൂടി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വയനാട്ടിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും അവിടുത്തെ എം എല്‍ എമാര്‍ മുന്‍കൈ എടുത്ത് ഫുട്പാത്ത് നവീകരണം നടത്തിയപ്പോള്‍ വയനാടിന്റെ ആസ്ഥാനമായ കല്‍പ്പറ്റയില്‍ ഫുട്പാത്ത് നവീകരണം നടത്തുവാന്‍ സാധിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ സി പി എം സമരം നടത്തേണ്ടത് നഗരസഭ ഓഫീസിലേക്കല്ല, മറിച്ച് എം എല്‍ എ ഓഫീസിലേക്കാണ്. തുര്‍ക്കിപാലത്തിന് അന്നത്തെ എം എല്‍ എ എം വി ശ്രേയാംസ്‌കുമാര്‍ 2.20 കോടി രൂപ അനുവദിച്ച് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി. എന്നാല്‍ അപ്രോച്ച് റോഡിന് ഒരു രൂപ പോലും അനുവദിപ്പിച്ച് തരുവാന്‍ ഇന്നത്തെ എം എല്‍ എക്ക് സാധിച്ചിട്ടില്ല. അടുത്ത മാസത്തോടെ നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം പ്രവര്‍ത്തനം തുടങ്ങാന്‍ പോകുകയാണ്. നഗരസഭയുടെ പദ്ധതി രൂപീകരണം തടസപ്പെടുത്തുന്ന വിധത്തില്‍ ഓഫീസ് സ്റ്റാറുകളെ സ്ഥലം മാറ്റി. നിലവില്‍ നഗരസഭയില്‍ ഓവര്‍സീയര്‍മാരില്ലാത്ത അവസ്ഥയാണെന്നും ഭരണസമിതിയംഗങ്ങള്‍ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, വൈസ് ചെയര്‍മാന്‍ പി പി ആലി, എ പി ഹമീദ്, ബിന്ദു ജോസ്, ടി ജെ ഐസക്, ജല്‍ത്രൂദ് ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *