May 10, 2024

ഫാസിസത്തെ ചെറുക്കാന്‍ വായനയില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊള്ളുക: കെ.ഇ.എന്‍

0
Ken1
നവോദയ ഗ്രന്ഥശാല പ്രവര്‍ത്തനമാരംഭിച്ചു
കമ്പളക്കാട്: കമ്പളക്കാട് സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നവോദയ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊഫസര്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഫാസിസത്തെ ചെറുക്കാന്‍ വായനയില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊള്ളണമെന്ന് ഉദ്ഘടാന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. പാട്ടിന്റെ പേരിലും ഭക്ഷണത്തിന്റെ പേരിലും നടക്കുന്ന മനുഷ്യക്കൊലകള്‍ പത്രത്താളുകളിലെ ഒരു ദിവസത്തെ വാര്‍ത്തയായി ചുരുങ്ങരുത്. ഇതിനെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ പിന്നീട് അതിന് നാം വലിയ വില കൊടുക്കേണ്ടി വരും. രാജ്യത്ത് എല്ലാവര്‍ക്കും ഒരുപോലെ ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ചിലര്‍ അവരുടേത് മാത്രമാക്കി ഒതുക്കുകയാണ്. ഇത് അനുവദിച്ച് കൊടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വായനയിലൂടെ വര്‍ത്തമാന കാലത്തെ ഇത്തരം ദുരവസ്ഥകള്‍ക്കെതിതെയുള്ള പേരാടാനുള്ള ശക്തി ആവാഹിക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ ഹാജി അധ്യക്ഷനായി. ഡോ. ബാവ കെ പാലുകുന്ന്, ഷാജി പുല്‍പ്പള്ളി, മുംബൈയിലെ ബാബ ആറ്റോമിക് റിസെര്‍ച്ച് സെന്ററിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ബിജു ചിറയില്‍ സംസാരിച്ചു. ജെ.എസ് ജ്യോതികയുടെ കവിത ആലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. 
ജില്ലാ പഞ്ചായത്തംഗങ്ങളായ പി ഇസ്മയില്‍, സി ഓമന ടീച്ചര്‍, മോയിന്‍ കടവന്‍, ഡോ. അമ്പി ചിറയില്‍, കെ.ജി സഹദേവന്‍, പി.ടി അഷ്‌റഫ്, എം.പി മജീദ് സംബന്ധിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി.സി മജീദ് സ്വാഗതവും സെക്രട്ടറി സി.എച്ച് ഫസല്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ജനാര്‍ദനന്‍ മാസ്റ്റര്‍, അബ്ദു, ഷൈജല്‍ കുന്നത്ത്, മേജോ ജോണ്‍, സഹറത്ത് പത്തായക്കോടന്‍, സമീര്‍ കോരന്‍കുന്നന്‍, റശീദ് താഴത്തേരി, ടി.ടി സിദ്ധിഖ്, ടി അഫ്‌സല്‍, താരീഖ് കടവന്‍, പ്രകാശന്‍, അബു, മുത്തലിബ് കക്കുടുമ്പന്‍, നിസാം കോരന്‍കുന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *