November 15, 2025

തുലാംപത്തിന് പ്രതീകാത്മക വേട്ടയാടല്‍ അനുവദിക്കണം

0

By ന്യൂസ് വയനാട് ബ്യൂറോ

തുലാംപത്തിന് പ്രതീകാത്മക വേട്ടയാടല്‍ അനുവദിക്കണം: കുറിച്ച്യ സമുദായ സംരക്ഷണ സമിതി
കല്‍പ്പറ്റ: നൂറ്റാണ്ടുകളായി കുറിച്ച്യ വിഭാഗം ആചരിച്ചുവരുന്ന ഗോത്രോത്സവമായ തുലാംപത്തിന് പ്രതീകാത്മക വേട്ടയാടല്‍ അനുവദിക്കണമെന്ന് കുറിച്ച്യ സമുദായ സംരക്ഷണ സമിതി കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉത്സവവുമായി ബന്ധപ്പെട്ട് അഞ്ച് ദിവസത്തെ നായാട്ട് അനുവദിച്ചുകിട്ടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും സമീപിക്കും. തലയ്ക്കല്‍ ചന്തുവിന്റെ അനുസ്മരണ ദിനാചരണം നവംബര്‍ 15ന് ചന്തുവിന്റെ തറവാടായ കാര്‍ക്കോട്ടിലില്‍ ആചരിക്കും. അവിടെനിന്ന് ബൈക്ക് റാലിയോടെ പനമരം അനുസ്മരണ സ്മാരകത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തും. സമിതിയുടെ ജില്ലാ സമ്മേളനം ജനുവരി 18ന് മാനന്തവാടിയില്‍ നടത്തുമെന്നും ഇവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അച്ചപ്പന്‍, ഇ.കെ.രാമന്‍, ടി.മണി, ബി.ആര്‍.ബാലന്‍, വിജയന്‍ ചെന്നമ്പാടി എന്നിവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *