May 5, 2024

തോട്ടോളി അയൂബും നാടൻ ഫ്രിഡ്‌ജിലെ ചീരയും.

0
Fb Img 1511667499498
പച്ചക്കറികൾ സൂക്ഷിക്കാൻ അയൂബിന്റെ കൃഷിയിടത്തിൽ നാടൻ ഫ്രിഡ്‌ജ് തയ്യാർ.

സി.വി.ഷിബു.
മാനന്തവാടി :മൊട്ടക്കുന്നിനെ ഹരിതാഭമാക്കി കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച് ഗവർണർക്കൊപ്പം  വിരുന്നു സൽക്കാരത്തിൽ പങ്കെടുത്ത് ശ്രദ്ധേയനായ  മാനന്തവാടി എടവക രണ്ടേ നാലിലെ സഫ ഓർഗാനിക് ഫാം ഉടമ വെള്ളമുണ്ട   ആറുവാൾ തോട്ടോളി    അയൂബ് പുതിയ   പരീക്ഷണ വിജയത്തിലൂടെ വീണ്ടും ജനശ്രദ്ധ നേടുന്നു.
  കൃഷി വകുപ്പിന്റെ സബ്സിഡിയോട് കൂടിയാണ്  ഇഷ്ടിക ഉപയോഗിച്ച്  പ്രകൃതിദത്ത ശീതികരണ സംഭരണി നിർമ്മിച്ചിട്ടുള്ളത്. കുന്നിൻ മുകളിലെ മഴവെള്ളസംഭരണികൾ, റെഡ് ലേഡി പപ്പായ കൃഷി, കോൺക്രീറ്റ് തൂണുകളിലെ കുരുമുളക് കൃഷി തുടങ്ങി വിവിധങ്ങളായ കാർഷിക പരീക്ഷണങ്ങളിലൂടെ വിജയം വരിച്ച മാതൃകാ കർഷകനാണ് തേട്ടോളി അയൂബ്' .
   പ്രകൃതി ദത്ത പച്ചക്കറി ശീതികരണി സംബന്ധിച്ച് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ച അനുഭവ കുറിപ്പ് ചുവടെ:
പുസ സീറോ എനർജി ചേംബർ
പച്ചക്കറി വികസന പദ്ധതി പ്രകാരം കൃഷി വകുപ്പിന്റെ സബ്സിഡിയോടു കൂടി എന്റെ കൃഷിയിടത്തിൽ പച്ചക്കറി കേടുകൂടാതെസൂക്ഷിക്കാൻ വേണ്ടി പണി ത നാടൻ ഫ്രിഡ്ജ് ആണിത്. രണ്ടു നിര ഇഷ്ടികയ്ക്കകത്ത് മണൽ നിറച്ചാണിത് നിർമ്മിക്കുന്നത് '. മുകളിൽ നാടൻമട്ടിൽ (കമുങ്ങ് പാള, വൈക്കോൽ, തെങ്ങോല etc) ഒരു മൂടിയും കൂടി ഉണ്ടായാൽ ഫ്രിഡ്ജ് റെഡി.ദിവസം രണ്ടു നേരം 'ഇഷ്ടിക നനച്ചു കൊടുക്കണം' (ചേംബറിൽ നേരിട്ട് വെയിൽ, മഴ പതിക്കാതിരിക്കാൻ മേൽക്കൂര നിർബന്ധം' ടാർ പാളിൻ ആയാലും മതി )
ജില്ലയിൽ ആദ്യമായ് ചെയ്തത് ഞാനാണെന്നു തോന്നുന്നു ''ധാരാളം കർഷകർ കാണാൻ വന്നിരുന്നു ( വന്നു കൊണ്ടിരിക്കുന്നു)
എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം എത്ര ദിവസം പച്ചക്കറികേടാകാതിരിക്കും എന്നതായിരുന്നു'. ഒരു മൂന്ന് ദിവസം എന്ന് മറുപടിയും പറഞ്ഞു. മൂന്നു ദിവസം വരെ ഞാൻ സൂക്ഷിച്ചതിന്റെ അനുഭവത്തിലാണ് അങ്ങിനെ പറഞ്ഞത് '.സത്യത്തിൽ എത്ര ദിവസം സൂക്ഷിക്കാമെന്ന് പരീക്ഷിച്ചിട്ടില്ലായിരുന്നു.
അങ്ങിനെ കഴിഞ്ഞ 14-11-17നു് ഒരു കെട്ടു ചീര ചേംബറിൽ വെച്ചു (അന്ന് ബത്തേരി ,നെൻ മേനി, അമ്പലവയൽ തുടങ്ങിയ കൃഷിഭവനുകളിൽ നിന്ന് കൃഷിക്കാരും ഉദ്യോഗസ്ഥരും സന്ദർശകരായി ഉണ്ടായിരുന്നു.)
22-11-17 ന് ( 8 ദിവസം) കഴിഞ്ഞും ചീരയ്ക്ക് കുഴപ്പമൊന്നുമില്ല', സാധാരണ തുറന്ന അന്തരീക്ഷത്തിൽ ' 2 മണിക്കൂർ പോലും ചീരഫ്രഷാ യി ഇരിക്കാൻ പാടാണ്'.9 ദിവസമായപ്പോൾ അടിഭാഗത്തുള്ള ഒന്ന് രണ്ട് ഇല കേടാവാൻ(അഴുകാൻ ) തുടങ്ങി. ഇന്ന് പതിനൊന്ന് ദിവസമായപ്പോൾ  തറയിൽ തട്ടുന്ന ഭാഗത്തു് കൂടുതൽ അഴുകിയിരിക്കുന്നു '
പറഞ്ഞു വന്നത്  ഇത് ഒരു ഒന്നാന്തരം എന്ന് തീർത്ത് പറയാവുന്ന "ടെക്നോളജി '" ആണ്
പച്ചക്കറി കൃഷിക്കാർക്കുംഅതിലുപരി പച്ചക്കറി കച്ചവടക്കാർക്കും പരീക്ഷിക്കാവുന്നതാണ്.
ഏറ്റവും സന്തോഷമുള്ള കാര്യം നോക്കീം കണ്ടും
ചെയ്താൽ കൃഷി വകുപ്പ് തരുന്ന സബ്സിഡി തുക കൊണ്ട് തന്നെ ഇത് പൂർതിയാക്കാൻ കഴിയും എന്നതാണ് '


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *