May 17, 2024

“ഞണ്ടുകളെ തേടി വയനാട്ടിലൂടെ” ശില്പശാല സംഘടിപ്പിച്ചു.

0
Img 20171106 154711298
മാനന്തവാടി : ദേശീയ കാൻസർ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ഗവ. എഞ്ചിനീയറിംഗ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകളും വയനാട് ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായി വിദ്യാർത്ഥികൾക്ക് വേണ്ടി “ഞണ്ടുകളെ തേടി വയനാട്ടിലൂടെ” എന്ന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സന്തോഷ്.കെ വിഷയം അവതരിപ്പിച്ചു. വിവിധ തരം കാൻസറുകളെക്കുറിച്ചും യഥാസമയം ചെയ്യേണ്ട സ്വയം പരിശോധനകളെക്കുറിച്ചും അതിലൂടെ ഈ മാരക രോഗത്തെ കീഴ്പ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം കുട്ടികളെ ഉത്ബോധിപ്പിച്ചു.  വിദ്യാർത്ഥികളുടെ വിവിധങ്ങളായ സംശയങ്ങളും അദ്ദേഹം ദൂരീകരിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ആബിദ് തറവട്ടത്ത്, മാസ് മീഡിയ ഓഫീസർമാരായ ഇബ്രാഹിം കെ, ജഹ്ഫർ ബി.ടി അതുല്യ ജേക്കബ് എന്നിവർ പ്രസംഗിച്ചു. വളണ്ടിയർ സെക്രട്ടറിമാരായ രെജീഷ് എം , മുഹമ്മെദ് ഹാഷിർ ഐ.പി, വർഷ പി.എം എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ : ദേശീയ കാൻസർ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സന്തോഷ് മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജിൽ “ഞണ്ടുകളെ തേടി വയനാട്ടിലൂടെ” എന്ന ബോധവൽക്കരണ ക്ലാസ് എടുക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *