May 14, 2024

ജപ്തി നടപടികള്‍ തടയും.അറസ്റ്റ് ചെയ്ത് ജയിലിലടച്ചാല്‍ ജാമ്യം സ്വീകരിക്കാതെ ജയില്‍വാസമനുഭവിക്കും-കര്‍ഷക സംരക്ഷണ സമിതി

0
03 4
കല്‍പ്പറ്റ:കാര്‍ഷിക പ്രതിസന്ധി അതിരൂക്ഷമായ വയനാട് ജില്ലയില്‍ സര്‍ഫാസിയും ജപ്തി നടപടികളും തുടര്‍ന്നാല്‍ ഉപരോധിക്കാനും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയാല്‍ ജാമ്യം സ്വീകരിക്കാതെ ജയില്‍വാസം സ്വീകരിക്കാനും സര്‍ഫാസിക്കെതിരെ സുപ്രീകോടതിയെ സമീപിക്കാനും,കര്‍ഷക സംരക്ഷണ സമിതി ജില്ലാകമ്മിറ്റി തീരുമാനിച്ചു.ജപ്തി നടപടികള്‍ തീരുമാനിച്ച് ധനകാര്യ സ്ഥാപനങ്ങള്‍പിടിച്ചെടുത്ത ഭൂമി തിരിച്ച് പിടിച്ച് കര്‍ഷകനെ ഏല്‍പ്പിക്കാനും നിയമ ലംഘന സമരം നടപ്പാക്കാനും കര്‍ഷകദ്രോഹ നടപടികള്‍ സ്വീകരിക്കു ബാങ്കുകളെ ബഹിഷ്‌കരിക്കാനും,ബഹിഷ്‌കരണം വ്യാപകമാക്കാന്‍ കര്‍ഷക നാട്ട്കട്ട'ങ്ങള്‍ വിളിച്ച് വരുത്തി കര്‍ഷകരെ ബോധവല്‍ക്കരിക്കാനും യോഗം തീരുമാനിച്ചു.രാജ്യത്തെ ഏറ്റവും വലിയ കൊള്ളസംഘമായി ബാങ്കുകള്‍ മാറിയെന്നും ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ മുന്നില്‍ ബാങ്കുകളാണെന്നും യോഗം വിലയിരുത്തി.വരും കാലങ്ങളില്‍ നിയമലംഘന സമരങ്ങള്‍ വ്യാപകമാക്കാന്‍ യോഗം തീരുമാനിച്ചു.എന്‍.സി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ.ജോബ് കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയര്‍മാന്‍ കെ.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അവാര്‍ഡ് ജേതാവ് വന്ദന ഷാജിയെ പൊന്നാടയണിച്ച് ആദരിച്ചു.കര്‍ഷക സംരക്ഷണ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.രാജന്‍,കെ.എസ്.ആര്‍.ടി.സി.ഡയറക്ടര്‍ സി.എം.ശിവരാമന്‍,തെക്കേടത്ത് മുഹമ്മദ്,ജോണി കൈതമറ്റം,വന്ദന ഷാജു,കെ.മുഹമ്മദാലി,കെ.കെ.കൃഷ്ണന്‍കുട്ടി,റഫീഖ് ബത്തേരിഎന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *