May 6, 2024

ഒരു ജനതയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി ചെറുപുഴ പാലം പൂർത്തിയാവുന്നു.

0
Img20171227073110

ഒരു ജനതയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി ചെറുപുഴ പാലം പൂർത്തിയാവുന്നു.
കഴിഞ്ഞ 30 വർഷത്തിലേറെയുള്ള ഒരു ജനതയുടെ കാത്തിരിപ്പിന് വിരാമാവുന്നു. വാളാട്- മുതിരേരി-തവിഞ്ഞാൽ- പേര്യ എന്നിവയോടൊപ്പം കുറ്റ്യാടി-കോഴിക്കോട് എന്നിവിടങ്ങളിലേക്ക് വളരെ എളുപ്പത്തിൽ ബന്ധപ്പെടുവാൻ കഴിയുന്ന ചെറുപുഴക്ക് മുൻപ് കാലവർഷമായാൽ പൂർണമായി മുങ്ങി പോകുന്ന പാലമാണ് നിലവിലുണ്ടായിരുന്നത്. 

ഒട്ടേറെ പ്രക്ഷോഭവും സമരവും ഒക്കെ നടന്നെങ്കിലും സർക്കാരുകൾ മാറി മാറി വന്നെങ്കിലും ആരും തന്നെ ഈ ജനകീയ ആവശ്യത്തിന്നു ചെവി കൊടുത്തില്ല. മുൻ മന്ത്രിയും എം.എൽ.എയുമായ   പി.കെ.ജയലക്ഷ്മിയുടെ ശ്രമഫലമായി 2013-14 ബജറ്റിൽ 4 കോടി രൂപ വകയിരുത്തുകയും. പാലവും അപ്രോച്ച് റോഡും 3 കോടി 31 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതി നൽക്കുകയും ചെയ്തു. 

പദ്ധതി അനുവദിച്ച് കഴിഞ്ഞാൽ ഡിസൈനും എസ്റ്റിമെന്റും എടുക്കാൻ പണം ഇല്ലത്ത അവസ്ഥക്ക് മാറ്റം വരുത്തി ചെറുപുഴ, പനന്തറ പാലങ്ങൾക്ക് പ്രഥമികാവശ്യങ്ങൾക്ക് 16 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് അതേസമയം പ്രവർത്തി ആരംഭിക്കുവാൻ കഴിഞ്ഞത്. 2016 ഫെബ്രുവരി 20 ന് പട്ടികവർഗ്ഗ യുവജന ക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി പ്രവർത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് പ്രശ്നങ്ങൾ പരിഹരിച്ച് പണി പൂർത്തികരണത്തിലേക്ക് എത്തിയിരിക്കുകയാണ്.

ഒറ്റ സ്പാനിൽ 22, 32 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. പൈപ്പുലൈനുകൾ, ടെലിഫോൺ ലൈനുകൾ പാലത്തിലുടെ കടന്ന് പോകുന്ന ആധുനിക സംവിധനങ്ങളൊടൊപ്പം 500 മീറ്റർ ലവൽലൈസ്ഡ് റോഡും അടങ്ങിയ പ്രവർത്തികൾ ആണ് പുരോഗമിക്കുന്നത്. പാലം യാഥാർത്ഥ്യമാക്കുന്നതോടെ നിർദ്ദിഷ്ട കണ്ണൂർ വിമാനതവളത്തിലെക്ക് 61 കിലോമീറ്റർ ദൂരത്തിൽ എത്തിച്ചേരൻ കഴിയും നിലവിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ ചെറുപുഴ വരെ ബി.എം.സി ലെവൽ ലൈസ്ഡ് റോഡിനു 2016.-18 ബജറ്റിൽ എം.എൽ.എ ഒ.ആർ.കേളുവിന്റെ ശ്രമഫലമായി 2 കോടി 35 ലക്ഷം രൂപ വകയിരുത്തുക്കയും പൊതുമരമത്ത് വകുപ്പ് പ്രവർത്തി ആരംഭിച്ചിരിക്കുകയാണ്. 

ചെറുപുഴ മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെ 4 ചെറു പാലങ്ങൾ ഉൾപ്പടെ ശാസ്ത്രീയാമായി റോഡ് പ്രവർത്തി ഒ ആർ.കേളു എം.എൽ.എ നവംബർ 1ന് ഉദ്ഘാടനം ചെയ്തു. റോഡ് പ്രവർത്തി എത്രയും വേഗം പൂർത്തികരിക്കണമെന്നും മാനന്തവാടി – ചെറുപുഴ – പേര്യ റോഡ് നിർദ്ദിഷ്ട വിമാനത്താവളം റോഡാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നും മാനന്തവാടിയുടെ വികസനത്തിന് ഏറ്റവും വലിയ ചാലകശക്തിയാക്കുന്ന ഈ റോഡ്  വയനാട്ടിലെ കാർഷിക മേഖലയെ പുഷ്ടിപ്പെടുത്തുമെന്നും തങ്ങളുടെ ഉല്പന്നങ്ങൾ എത്രയും വേഗം വിമാനത്താവളത്തിൽ എത്തിക്കുകവഴി കാർഷിക മേഖലക്ക് ഒരു പുതിയ ദിശബോധം നൽകുമെന്നും മാനന്തവാടി നഗരസഭ ചെറുപുഴ ഡിവിഷൻ കൗൺസിലറും വയനാട് ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.വി. ജോർജ് ആഭിപ്രായപ്പെട്ടു. വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയെയും എം.എൽ.എ ഒ.ആർ കേളുവിനെയും വികസന സമിതി അഭിനന്ദിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *