May 18, 2024

ഇരുട്ടറയില്‍ കിടക്കുന്ന മകനെ ചികിത്സിക്കാന്‍ ഈ കുടുംബത്തിന് വില്‍ക്കാനുള്ളത് കിടപ്പാടം മാത്രം

0
Appappara
തിരുനെല്ലി: ഇരുട്ടറയില്‍ കിടക്കുന്ന മകനെ ചികില്‍സിക്കാന്‍ ഇനിയൊന്നും ഈ കുടുംബത്തിന് വില്‍ക്കാനില്ല. ആകെബാക്കിയുള്ളത് കിടപ്പാടം മാത്രം. തിരുനെല്ലി അപ്പപ്പാറയിലെ ഗുണ്ടിയൂര്‍ രാജേഷ് (27) ആണ് വീടിന്റെ ഇരുട്ട് മുറിയില്‍ ചികിത്സ ലഭിക്കാതെ വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുന്നത്. തലച്ചോറിന് ബാധിച്ച ഗുരുതരരോഗമാണ് രാജേഷിന്റെ ജീവിതം കിടപ്പിലാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് ചികിത്സ. അതിനായി കോഴിക്കോട് എത്തിക്കാനുള്ള പണം പോലും രാജേഷിന്റെ കുടുംബത്തിന്റഎ കയ്യിലില്ല. മകന്റെ ചികിത്സക്കായി സ്വന്തമായുണ്ടായിരുന്ന 30 സെന്റ് സ്ഥലവും ഏകവരുമാനമാര്‍ഗമായ കറവപ്പശുവിനെയും കുടുംബം വിറ്റുകഴിഞ്ഞു. മകന് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ ഇനി കിടപ്പാടം മാത്രമേ വില്‍ക്കാനുള്ളുവെന്ന് പിതാവായ പുട്ടണ്ണന്‍ പറയുന്നു.ഇനിയെന്ത് ചെയ്യണമെന്ന് അറിയില്ലെന്നും പുട്ടണ്ണന്‍ ചോഗിക്കുന്നു. മൂത്ത മകനായ അജീഷ് വിവാഹം കഴിച്ച് മാറി പോയി. അമ്മ രാജമ്മ കൂലി പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണിപ്പോള്‍ ഈ കുടുംബം കഞ്ഞികുടിക്കുന്നത്. ദുരിതം കിടപ്പാടം വില്‍ക്കുന്നിടത്തെത്തി നിന്നിട്ടും തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ അധികൃതരുടെ നിസംഗതയില്‍ ഇരുട്ട ഭാവിയിലേക്ക് നോക്കിയിരിക്കുകയാണ് ഈ കുടുംബം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *