May 14, 2024

ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ഇടതു സർക്കാർ നയം അവസാനിപ്പിക്കണം -കെ.വിനോദ് കുമാർ

0
01 1

കൽപ്പറ്റ: ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലേറുന്ന സന്ദർഭങ്ങളിലെല്ലാം ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നയം തുടരുകയാണെന്നും പ്രവണത അവസാനിപ്പിക്കണമെന്നും കേരള എൻ.ജി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വിനോദ്കുമാർ ആവശ്യപ്പെട്ടു

അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും കൈക്കൊള്ളാത്ത സർക്കാർ ജീവനക്കാർക്ക് ആശ്വാസമേകേണ്ട ക്ഷാമബത്ത ഒരു വർഷമായി അനുവദിക്കാതെ രണ്ടു ഗഡു കുടിശ്ശികയാക്കിയിരിക്കുകയാണെന്നും, ജീവനക്കാരുടെ ഭവന വായ്പയും നഗര ബത്തയും മരവിപ്പിച്ച നടപടി പിൻവലിക്കണമെന്നും, മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് നിലനിർത്തിക്കൊണ്ടും, സർക്കാർ വിഹിതം ഉറപ്പാക്കിക്കൊണ്ടും കുറ്റമറ്റ രീതിയിൽ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്നും, പെട്രോളിയം ഉൽപന്നങ്ങളെ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തി വിലക്കയറ്റം പിടിച്ച് നിർത്തണമെന്നും കേരള എൻ.ജി. അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

 

 ജില്ലാ പ്രസിഡണ്ട് വി.സി സത്യൻ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി രമേശൻ മാണിക്കൻ, ജില്ലാ ട്രഷറർ മോബിഷ് പി.തോമസ്, ടി. വാസുദേവൻ, സജി ജോൺ, ജോർജ്ജ് സെബാസ്റ്റ്യൻ, കെ. ഉമ്മർ, ഷാജി കെ.ടി, കെ. മുജീബ്, ആർ രാംപ്രമോദ് തുടങ്ങിയവർ സംസാരിച്ചു. മാർച്ചിന് ടി.അജിത്ത്കുമാർ, സി.ജി.ഷിബു, കെ. യൂസഫ്, ആർ രതീഷ്കുമാർ, ലൈജു ചാക്കോ, അഷറഫ്ഖാൻ, കെ.സുബ്രഹ്മണ്യൻ, എൻ.കെ സഫറുള്ള, ഗ്ലോറിൻ സെക്വീരിയ, സി.എസ്. പ്രഭാകരൻ, .വിനോദ്, ഷാജി പി.എസ്, എം.ജി അനിൽകുമാർ, എൻ.വി അഗസ്റ്റിൻ, കെ.ജെ.ബിജു തുടങ്ങിയവർ നേതൃത്വം നൽകി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *