May 6, 2024

ജിത്തുവിന്റെ പ്രണയാന്വേഷണ പരീക്ഷകൾ :ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂരിൽ പ്രകാശനം ചെയ്തു.

0
Fb Img 1523196978211
കവിതസമാഹാരം പുസ്തകമാക്കി ഒരു വർഷമായിട്ടും പ്രകാശനം നടക്കാത്ത ജിത്തുവിന്റെ പ്രണയാന്വേഷണ പരീക്ഷകൾ എന്ന പുസ്തകം ഒടുവിൽ കണ്ണൂരിൽ പ്രകാശനം ചെയ്തു.ജിത്തു

 തമ്പുരാൻ എന്ന ജിത്തുവിന്റെ കാവ്യ ജീവിതത്തിലെ രണ്ടാമത്  കവിതാ സമാഹാരമാണിത്.  
ഗ്രന്ഥശാലാ സംഘം കണ്ണൂർ ജില്ലാ ഘടകം  സംഘടിപ്പിച്ച  കണ്ണൂർ ടൗൺ സ്ക്വയറിൽ  നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ  സാംസ്കാരിക വേദിയിൽ   പുസ്തക പ്രകാശനവും ഓപ്പൺ ഫോറവും നടന്നു … മലയാള നിരൂപണ  സാഹിത്യത്തിലെ ധിഷണാ നക്ഷത്രം ഡോ: പ്രശാന്ത് കൃഷ്ണൻ ,കവികളിലെ ഇഞ്ചി മിഠായി വിൽപ്പനക്കാരനായ ബഷീർ പെരുവളത്ത് പറമ്പിന് പുസ്തകം കൈമാറി … ഗ്രന്ഥശാലാ സംഘം ഇരിട്ടി താലൂക്ക്  പ്രവർത്തകനായ രഞ്ജിത് കമൽ പായം  സംഘടിപ്പിച്ച ചടങ്ങിൽ ഗ്രന്ഥശാലാ സംഘം പ്രവർത്തകനായ ശ്രീനേഷ് ആധ്യക്ഷം വഹിച്ചു …. പ്രസാധകരായ പായൽ ബുക്സിനു വേണ്ടി മനോജ് കാട്ടാമ്പള്ളി , സുനോജ് ബാബു  എന്നിവർ സംബന്ധിച്ചു ….
വളപട്ടണത്തെ പ്രിയകവി മൊയ്തു മായിച്ചാൻകുന്നിനെ ആദ്യമായി കണ്ടുമുട്ടുന്നതും ഈ ചടങ്ങിൽ വെച്ചായിരുന്നുവെന്ന് ജിത്തു പറഞ്ഞു.
വർഗീസേട്ടന്റെ പശു,
  അണ്ടി പോയ അണ്ണാന്റെ   വിഹ്വലതകൾ,  ട്രൗസറൂരിപ്പോയ കുട്ടി, തുടങ്ങി ഇരുപത്തിയഞ്ചു കവിതകളുള്ള കവിതാ സമാഹാരം ഒരു വർഷമായി പുസ്തകമായിരുന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. എങ്കിലും പുസ്തകക്കട എന്ന ഓൺലൈൻ വഴി ആവശ്യക്കാരിലെത്തിച്ചിരുന്നു .ഒരു മാവോയിസ്റ്റ് പ്രണയ ലേഖനമാണ് ജിത്തുവിന്റെ ആദ്യത്തെ കവിതാ സമാഹാരം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *